'എനിക്ക് ആങ്സൈറ്റി പ്രശ്നങ്ങളുണ്ട്, കോവിഡ് സമയത്താണ് അത് തുടങ്ങിയത്'; തുറന്നു പറഞ്ഞ് വിഷ്ണു വിശാൽ

ആ ഒരു നിമിഷം, എനിക്ക് നല്ല രീതിയിൽ ആങ്സൈറ്റി ഉണ്ടാകാൻ കാരണമായി.

Vishnu Vishal
Vishnu Vishal വിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :1 ജൂലൈ 2026, 6:47 pm IST

തനിക്ക് ആങ്സൈറ്റി (ഉത്കണ്ഠ) പ്രശ്നങ്ങളുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ വിഷ്ണു വിശാലിപ്പോൾ. കോവിഡിന് ശേഷമാണ് തനിക്ക് ഈ പ്രശ്നം തുടങ്ങിയതെന്നും അദ്ദേഹം പറയുന്നു. തന്റെ പുതിയ ചിത്രമായ '​ഗാട്ട ​ഗുസ്തി 2' വിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ജിഞ്ചർ മീ‍ഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂലൈ 3 നാണ് ​'ഗാട്ട ​ഗുസ്തി 2' പ്രേക്ഷകരിലേക്കെത്തുന്നത്. "രാത്രിയിലെ ഷൂട്ട് കഴിഞ്ഞ് വെളുപ്പിന് രണ്ട് മണിക്ക് ഞാൻ ജിമ്മിൽ പോകും. അത് പക്ഷേ ഈ സിനിമയ്ക്ക് വേണ്ടി മാത്രമല്ല, എഫ്ഐആർ സിനിമയുടെ ഷൂട്ടിങ്ങിന്റെ സമയത്തും ഞാൻ അങ്ങനെയായിരുന്നു. രണ്ട് മണിക്ക് ഞാൻ ഷൂട്ട് പൂർത്തിയാക്കി വരും. മൂന്ന് മണിയാകുമ്പോൾ ജിമ്മിൽ എത്തും. 3 മണി മുതൽ 4.30 വരെ വർക്കൗട്ട് ചെയ്യും.

എന്നിട്ട് വന്ന് കിടന്നുറങ്ങും. നൈറ്റ് ഷൂട്ടിൽ എല്ലാം ഇങ്ങനെ തന്നെയാണ് ചെയ്യാറ്. രണ്ട് മണിക്ക് എഴുന്നേൽക്കും നേരെ ഷൂട്ടിന് പോകും. ഇങ്ങനെയാണെങ്കിലും 7- 8 മണിക്കൂർ ഞാൻ നന്നായി കിടന്നുറങ്ങും. പക്ഷേ സിനിമയുടെ റിലീസ് സമയത്ത് എനിക്ക് ഉറങ്ങാൻ കഴിയാറില്ല. കാരണം എനിക്ക് ചെറുതായി ആങ്സൈറ്റി (ഉത്കണ്ഠ) പ്രശ്നങ്ങളുണ്ട്. കോവിഡിന് ശേഷമാണ് എനിക്ക് ഈ പ്രശ്നം തുടങ്ങിയത്.

ശരിക്ക് പറഞ്ഞാൽ കോവിഡ് കാലത്ത്. ഭാവിയിൽ എന്താണ് നടക്കാൻ പോകുന്നത് എന്നൊക്കെയുള്ള ചിന്തയായിരുന്നു കോവിഡ് സമയത്ത്. നമ്മൾ ജീവിച്ചിരിക്കുമോ ഇല്ലയോ എന്ന് പോലും ചിന്തിച്ചു. നമ്മുടെ മാതാപിതാക്കളുടെ കാര്യം ആലോചിച്ചു നോക്കൂ, അന്ന് പ്രായമായവരെ കാണുന്നത് തന്നെ വലിയ പേടിയുണ്ടാക്കുന്ന കാര്യമായിരുന്നു. അത് എപ്പോഴും ഒരു ആശങ്കയായിരുന്നു.

ആ ഒരു നിമിഷം, എനിക്ക് നല്ല രീതിയിൽ ആങ്സൈറ്റി ഉണ്ടാകാൻ കാരണമായി. അതുകൊണ്ട് എനിക്ക് ആങ്സൈറ്റി പ്രശ്നങ്ങളുണ്ട്. ഇപ്പോൾ എന്തെങ്കിലും ഒരു പരിപാടി നടക്കാൻ പോവുകയാണെങ്കിൽ പോലും എനിക്ക് ആങ്സൈറ്റിയുണ്ടാകും. പിന്നെ, എന്തെങ്കിലും കാര്യങ്ങൾ തെറ്റായിപ്പോയാലോ ? എന്നൊക്കെ ചിന്തിക്കും. ആങ്സൈറ്റി കാരണമാണത്". - വിഷ്ണു വിശാൽ പറഞ്ഞു.

News Now

Summary

Vishnu Vishal talks about his Anxiety issues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics