
'ഞങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ട്, ചേട്ടന്റെ ആ ചോദ്യമാണ് പുസ്തകം എഴുതാൻ കാരണമായത്'; പ്രണവിനെക്കുറിച്ച് വിസ്മയ
കുറച്ച് കഴിഞ്ഞാൽ വീണ്ടും പഴയപോലെ എല്ലാം നോർമലായി, ചിൽ ആയിരിക്കും

'തുടക്കം' എന്ന സിനിമയിലൂടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിനൊരുങ്ങുകയാണ് വിസ്മയ മോഹൻലാൽ. മാർഷ്യൽ ആർട്ട്സും കവിതയെഴുത്തും ചിത്ര രചനയും യാത്രകളുമൊക്കെയായി തിരക്കുകളിലായിരുന്നു വിസ്മയ ഇതുവരെ. സഹോദരൻ പ്രണവിനൊപ്പമുള്ള യാത്രകളുടെ ചിത്രങ്ങളൊക്കെ പലപ്പോഴായി വിസ്മയ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്നെ എല്ലാ കാര്യങ്ങളിലും പ്രണവ് പിന്തുണയ്ക്കാറുണ്ടെന്നും അദ്ദേഹം നല്ലൊരു സഹോദരനാണെന്നും പറയുകയാണ് വിസ്മയ. 'തുടക്കം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു വിസ്മയ.
"ചേട്ടൻ ഉപദേശങ്ങളൊന്നും തന്നിട്ടില്ല. പക്ഷേ എല്ലാ കാര്യവും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. ഇതാണ് ജീവിതം. നീ എന്ത് ചെയ്താലും അതിന് പ്രത്യാഘാതങ്ങളുണ്ടാകും. സിനിമ ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ, 'പോയി അടിച്ചു പൊളിക്ക്' എന്നാണ് അദ്ദേഹം പറഞ്ഞത്".- വിസ്മയ പറഞ്ഞു.
അതോടൊപ്പം സ്കൂൾ കാലത്തിന് ശേഷം താൻ ചെറിയ രീതിയിൽ കവിതകളൊക്കെ എഴുതുമായിരുന്നുവെന്നും പ്രണവ് പറഞ്ഞിട്ടാണ് പുസ്തകം പുറത്തിറക്കിയതെന്നും വിസ്മയ കൂട്ടിച്ചേർത്തു. "സ്കൂളിലൊക്കെ പഠിച്ച് കഴിഞ്ഞ സമയത്ത് ഞാൻ ചെറിയ രീതിയിൽ അവിടെയുമിവിടെയുമൊക്കെയായി കവിതയൊക്കെ എഴുതുമായിരുന്നു.
'എന്തുകൊണ്ട് നിനക്ക് ഇതൊരു പുസ്തകമാക്കി കൂടാ ?' എന്ന് ചോദിച്ചത് ചേട്ടനാണ്. അങ്ങനെയാണ് ഞാൻ അതിനായി ശ്രമിച്ചത്. അങ്ങനെ അത് പുസ്തകമായി. എല്ലാ കാര്യങ്ങളിലും അദ്ദേഹം എന്നെ വളരെയധികം പിന്തുണയ്ക്കാറുണ്ട്. ശരിക്കും, എന്ത് കാര്യത്തിനായാലും എന്തെങ്കിലും ഉപദേശങ്ങളൊക്കെ വേണ്ടപ്പോൾ ഞാൻ ആദ്യം സമീപിക്കുന്നത് അദ്ദേഹത്തെയാണ്.
അദ്ദേഹം ഒരു നല്ല സഹോദരനാണ്. ഞങ്ങൾ തമ്മിൽ വഴക്കൊക്കെ ഉണ്ടാകാറുണ്ട്. പക്ഷേ അത് കുറച്ച് നേരത്തേക്ക് മാത്രമേ ഉള്ളൂ. കുറച്ച് കഴിഞ്ഞാൽ വീണ്ടും പഴയപോലെ എല്ലാം നോർമലായി, ചിൽ ആയിരിക്കും". - വിസ്മയ പറഞ്ഞു. ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്നാണ് വിസ്മയയുടെ പുസ്തകത്തിന്റെ പേര്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Vismaya Mohanlal talks about her brother Pranav Mohanlal.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ പേടിയായി, ചേട്ടനെ നോക്കിയപ്പോള്‍ പറഞ്ഞത്'; വൈറല്‍ വിഡിയോയെക്കുറിച്ച് വിസ്മയ

'അച്ഛന് അമ്മയെ ഒരു ദിവസം 10 തവണയൊക്കെ വിളിക്കും'; രഹസ്യം വെളിപ്പെടുത്തി വിസ്മയ; മറുപടിയുമായി സുചിത്ര


