തന്റെ ലെഗ് ഡേയിലെ യാഥാര്‍ത്ഥ്യം ആരാധകര്‍ക്കായി പങ്കുവയ്ക്കുകയാണ് താരം

കൃതി സനനിന്റെ വർക്കൗട്ട് വിഡിയോയിൽ നിന്ന്
Last Updated :20 January 2024, 8:45 am IST

News Now

എത്ര ഫിറ്റ്‌നസ് ഫ്രീക്കാണെങ്കിലും ഭൂരിഭാഗം പേരും വെറുക്കുന്ന ദിവസമാണ് ലെഗ് ഡേ. നടി കൃതി സനന്റെ കാര്യത്തിലും വ്യത്യാസമില്ല. തന്റെ ലെഗ് ഡേയിലെ യാഥാര്‍ത്ഥ്യം ആരാധകര്‍ക്കായി പങ്കുവയ്ക്കുകയാണ് താരം. ട്രെയിനറെ ചീത്തവിളിച്ചും കഷ്ടപ്പാടിനെക്കുറിച്ചും വിളിച്ചു പറയുന്ന കൃതിയെയാണ് വിഡിയോയില്‍ കാണുന്നത്. 

രണ്ടു വിഡിയോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒന്നില്‍ കാണിക്കുന്നത് വളരെ ഡെഡിക്കേഷനോടെ കൃത്യമായി വര്‍ക്കൗട്ട് ചെയ്യുന്ന കൃതിയെ ആണ്. എന്നാല്‍ അടുത്ത വര്‍ക്കൗട്ടിലാണ് ലെഗ് ഡേയും താരവും തമ്മിലുള്ള യഥാര്‍ത്ഥ പോരാട്ടം നമുക്ക് കാണാനാവുന്നത്. ലെഗ് ഡേയും ഞാനും! പ്രതീക്ഷയും യാഥാര്‍ത്ഥ്യവും അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാമും യാഥാര്‍ത്ഥ്യവും. ഞാന്‍ ലെഗ് ചെയ്യുന്നത് എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന് കാണാന്‍ മറക്കണ്ട- എന്ന അടിക്കുറിപ്പിലാണ് വിഡിയോ. യസ്മിക കറാച്ചിവാലയാണ് കൃതിയുടെ പരിശീലക.

വെയിറ്റ് ഉയര്‍ത്തി സ്‌ക്വാഡ് ചെയ്യുന്ന കൃതിയെ ആണ് ആദ്യം കാണിക്കുന്നത്. എനിക്ക് സ്‌ക്വാഡ് ചെയ്യുന്നത് വെറുപ്പാണ് എന്ന് താരം വിളിച്ചു പറയുന്നത് കേള്‍ക്കാം. കൂടാതെ ട്രെയിനറിനോട് ഇടയ്ക്ക് താരം ബ്രേക്കും ചോദിക്കുന്നുണ്ട്. അതിനിടെ ബാക്ക് കിക്ക് ചെയ്യുന്ന സമയത്ത് പരിശീലകയോട് പറയുന്നത് ' നിങ്ങള്‍ പുറകിലുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ട് എന്നാണ്. തന്നെ ചവിട്ടാണമെന്നു തോന്നുന്നുണ്ടോ എന്ന ട്രെയിനറുടെ ചോദ്യത്തില്‍ അതെയെന്നാണ് താരത്തിന്റെ മറുപടി. കൃതിയുടെ ആത്മവിശ്വാസം കൂട്ടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കാലിനെക്കുറിച്ച് ആലോചിക്കാന്‍ യസ്മിക പറയുന്നുണ്ട്. പക്ഷേ അത് സംഭവിക്കുന്നില്ലെന്നും കാലുകള്‍ പൊള്ളുകയാണെന്നുമാണ് താരം പറയുന്നത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates