
'വിജയ്‌യെ മിസ് ചെയ്യും'; തൃഷയ്ക്കൊപ്പം 'ജന നായകൻ' കാണാനെത്തി അമ്മ ഉമ, വിഡിയോ വൈറൽ
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

വിജയ് ചിത്രം 'ജന നായകൻ' തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുകയാണ്. ആദ്യ ഷോയ്ക്ക് നടി തൃഷ കൃഷ്ണൻ തിയറ്ററിലെത്തിയത് ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ചെന്നൈ കോയമ്പേടിലുള്ള രോഹിണി തിയറ്ററിലാണ് താരം സിനിമ കാണാനെത്തിയത്. വെള്ള ടീഷർട്ടും ജീൻസും ധരിച്ച് സിംപിൾ ലുക്കിലെത്തിയ തൃഷയുടെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
സിനിമ കണ്ടിറങ്ങിയ താരത്തെ കാണാനും ആശംസകൾ അറിയിക്കാനും ആരാധകരുടെ വലിയ തിരക്കാണ് തിയറ്ററിന് മുന്നിൽ അനുഭവപ്പെട്ടത്. ‘ജന നായകൻ’ വിജയ്‌യുടെ അവസാനത്തെ സിനിമയാണെന്നതിൽ വലിയ സങ്കടമുണ്ടെന്ന് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ പ്രതികരിച്ചു.
ചിത്രം വളരെ നന്നായി ആസ്വദിച്ചെന്നും ഏറെ ഇഷ്ടപ്പെട്ടെന്നും പറഞ്ഞ അവർ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്ന കാര്യത്തിൽ വലിയ വിഷമമുണ്ടെന്നും സ്ക്രീനിൽ അദ്ദേഹത്തെ തീർച്ചയായും മിസ് ചെയ്യുമെന്നും കൂട്ടിച്ചേർത്തു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
കേരളത്തിൽ രാവിലെ ആറുമണിക്ക് തന്നെ ഫസ്റ്റ് ഷോകൾ ആരംഭിച്ചിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ നാരായണയാണ് നിർമിച്ചിരിക്കുന്നത്. ബോബി ഡിയോൾ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മമിത ബൈജു, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
We are going to miss vijay says actress Trisha's mother Uma Krishnan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ദയവ് ചെയ്ത് കാര്യങ്ങൾ സങ്കീർണമാക്കരുത്, കൃത്യസമയത്ത് എത്താൻ പറ്റാത്തതിന്റെ സങ്കടം പറഞ്ഞതാണ്'; വൈറൽ വിഡിയോയിൽ പാർവതി കൃഷ്ണ



