
'ദയവ് ചെയ്ത് കാര്യങ്ങൾ സങ്കീർണമാക്കരുത്, കൃത്യസമയത്ത് എത്താൻ പറ്റാത്തതിന്റെ സങ്കടം പറഞ്ഞതാണ്'; വൈറൽ വിഡിയോയിൽ പാർവതി കൃഷ്ണ
കൃത്യസമയത്ത് എത്താൻ പറ്റാത്തതിന്റെ സങ്കടം പറഞ്ഞതാണ് ഞാൻ

'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടെ സംവിധായകൻ ശ്യാമിൻ ഗിരീഷ് നടി പാർവതി കൃഷ്ണയുടെ കയ്യിൽ സ്പർശിച്ചു എന്ന തരത്തിൽ വിഡിയോകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്നും അനാവശ്യമായി കാര്യങ്ങൾ സങ്കീർണമാക്കരുതെന്നും പറയുകയാണ് പാർവതി ഇപ്പോൾ.
പ്രൊമോഷൻ ചടങ്ങിനിടെ ഓടിവന്ന് സോഫയിൽ ഇരുന്ന പാർവതിയോട് സംസാരിക്കാനായി ശ്യാമിനും അദ്ദേഹത്തിന്റെ ഭാര്യയും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ നിലീൻ സാന്ദ്രയും അടുത്തേക്ക് വന്നിരുന്ന വിഡിയോയാണ് ചർച്ചയായത്. അസ്വസ്ഥയായിരിക്കുന്ന പാർവതിയെയാണ് വിഡിയോയിൽ കാണാനാകുന്നത്. ഇതാണ് കാണുന്നവരിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.
തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും കൃത്യസമയത്ത് പരിപാടിക്ക് എത്താൻ കഴിയാത്തതിന്റെ സങ്കടം പറഞ്ഞപ്പോൾ അവർ ആശ്വസിപ്പിച്ചതാണെന്നുമാണ് പാർവതി സോഷ്യൽ മീഡിയ കമന്റിലൂടെ വ്യക്തമാക്കിയത്. "ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്... അയ്യോ ദയവ് ചെയ്ത് കാര്യങ്ങൾ സങ്കീർണമാക്കരുത്... കൃത്യസമയത്ത് എത്താൻ പറ്റാത്തതിന്റെ സങ്കടം പറഞ്ഞതാണ് ഞാൻ... അവർ എന്നെ ആശ്വസിപ്പിച്ചെന്നേയുള്ളൂ".- പാർവതി കുറിച്ചു.
എന്തിനാണ് സംവിധായകൻ പൊതുവേദിയിൽ വച്ച് നടിയുടെ കയ്യിൽ വീണ്ടും വീണ്ടും മനഃപൂർവം സ്പർശിക്കുന്നതെന്നതായിരുന്നു വിഡിയോയിൽ വന്ന പ്രധാന വിമർശനം. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
നിലീൻ സാന്ദ്രയുടെ തിരക്കഥയിൽ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' എന്ന ചിത്രം ഇന്നാണ് തിയറ്ററുകളിൽ എത്തുന്നത്. സംഗീത് പ്രതാപ് നായകനാകുന്ന ചിത്രത്തിൽ പാർവതി കൃഷ്ണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Parvathy Krishna reacts on viral video.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ'; അല്ലു അർജുൻ ചിത്രത്തിൽ താനില്ലെന്ന് ഐശ്വര്യ ലക്ഷ്മി

സോഷ്യൽമീഡിയ വൈറൽ ടിപ്പുകളെ വിശ്വസിക്കരുത്, മാനസികാരോഗ്യമെന്ന ഹാഷ്ടാഗിൽ വരുന്നത് പകുതിയും അശാസ്ത്രീയം



