
'ഈ ബന്ധത്തേക്കുറിച്ച് അന്ന് ഞാൻ പേടിച്ചിരുന്നു': വിവാഹ വാർഷികത്തിന് കുറിപ്പുമായി നടി സുജിത
തന്റെ ആത്മവിശ്വാസത്തിനും സന്തോഷത്തിനുമുള്ള കാരണം ധനുഷാണ് എന്നാണ് സുജിത കുറിച്ചത്

വിവാഹവാർഷിക ദിനത്തിൽ മനോഹരമായ കുറിപ്പ് പങ്കുവച്ച് നടി സുജിത. ഭർത്താവ് ധനുഷിനൊപ്പം ചോറ്റാനിക്കര ക്ഷേത്രം സന്ദർശിച്ച ശേഷമുള്ള ചിത്രമാണ് സജിത പോസ്റ്റ് ചെയ്തത്. തന്റെ ആത്മവിശ്വാസത്തിനും സന്തോഷത്തിനുമുള്ള കാരണം ധനുഷാണ് എന്നാണ് സുജിത കുറിച്ചത്.
ഞങ്ങളുടെ ദിവസം. ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയി പക്ഷേ ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട് ഈ യാത്ര എങ്ങനെയുണ്ട് എന്ന് ഓര്‍ത്ത് ആശങ്കപ്പെടുകയും പേടിക്കുകയും ചെയ്ത ആ ദിവസം. എന്നിട്ടും എനിക്ക് ആത്മവിശ്വാസവും സന്തോഷവുമുണ്ടായിരുന്നു. അത് ഇപ്പോഴും തുടരുകയാണ്. എന്റെ ആത്മവിശ്വാസത്തിനു പിന്നിലെ ഒരേയൊരു കാര്യം നിങ്ങളാണ്. മികച്ച വ്യക്തിയായി തുടരുന്നതിനും എന്നെ സന്തോഷവതിയായി നിലനിര്‍ത്തുന്നതിനും നന്ദി. അനന്തമായി ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. - സുജാത കുറിച്ചു.
നിരവധി പേരാണ് ദമ്പതികൾക്ക് വിവാഹവാർഷികാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. മൂന്നു മാസത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാവുന്നത്. വിവാഹത്തിന് മുന്‍കൈ എടുത്തത് സഹോദരൻ സൂര്യ കിരൺ ആയിരുന്നു എന്നാണ് താരം പറഞ്ഞിട്ടുള്ളത്. ഇവർക്ക് ധന്‍വിന്‍ എന്ന മകനുണ്ട്.
ബാലതാരമായി അഭിനയത്തിലേക്ക് ചുവടുവച്ച സുജിത മലയാളത്തിലും തമിഴിലും തെലുങ്കിലും സജീവ സാന്നിധ്യമാണ്. സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം വിവാഹ ശേഷം ടെലിവിഷനിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോൾ തമിഴ്, മലയാളം സീരിയലുകളിൽ സജീവമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'ഫ്ലേർട്ടിങ് നടക്കില്ലെന്ന് മനസിലായപ്പോൾ ആ സംവിധായകൻ എനിക്കൊരു സമ്മാനം തന്നു, അത് ഞാൻ ചവറ്റുകുട്ടയിലിട്ടു'; ദുരനുഭവം പറഞ്ഞ് നടി

'ലാലേട്ടാ...ഏതാ ചേട്ടാ പാട്ട്! ഷൂട്ട് ചെയ്യുന്നതിന് മുൻപ് ഉറങ്ങിപ്പോയി, ആരും അത് കണ്ടുപിടിച്ചിട്ടില്ല'; 'കളിപ്പാട്ടം' ഓർമകളുമായി നടി

