ബിഗിന്‍ എഗൈന്‍ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്

മന്ദിര ബേദിയും മകൾ താരയും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:47 am IST

News Now

മകള്‍ പകര്‍ത്തിയ തന്റെ ചിരിച്ചിത്രം പങ്കുവെച്ച് നടി മന്ദിര ബേദി. വര്‍ക്കൗട്ട് കഴിഞ്ഞിരിക്കുന്ന മന്ദിരയാണ് ചിത്രത്തില്‍. മന്ദിരയുടെ മനോഹരമായ ചിരി ആരാധകരുടെ മനം കവരുകയാണ്. 

വര്‍ക്കൗട്ട് കഴിഞ്ഞിരിക്കുമ്പോഴാണ് എന്റെ കുഞ്ഞുമകള്‍ എന്നോട് ചിരിക്കാന്‍ പറയുന്നത്. എങ്ങനെയാണ് ഞാനത് വേണ്ടെന്നു പറയുക? എന്ന അടിക്കുറിപ്പിലാണ് മന്ദിര ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബിഗിന്‍ എഗൈന്‍ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. മൈ ബേബി എന്നായിരുന്നു മൗനി റായിയുടെ കമന്റ്. കീപ് ഇറ്റ് അപ്പ് മാന്‍ഡി എന്നാണ് സമിര്‍ സോണി കുറിച്ചത്. 

കഴിഞ്ഞ ദിവസമാണ് മന്ദിര ബേദിയുടെ മകള്‍ താരയ്ക്ക് അഞ്ചു വയസു തികഞ്ഞത്. കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ ജീവിതത്തിലേക്ക് താര എത്തുന്നത്. മനോഹരമായ കുറിപ്പിനൊപ്പമാണ് മന്ദിര മകള്‍ക്ക് ആശംസ കുറിപ്പ് പങ്കുവെച്ചത്.

ഭര്‍ത്താവും സംവിധായകനുമായി രാജ് കൗശാലിന്റെ അപ്രതീക്ഷിത വിയോഗം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് പതിയെ മുക്തി നേടുകയാണ് മന്ദിര ബേദിയും കുട്ടികളും. കളിഞ്ഞ മാസമാണ് രാജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. ഇവര്‍ക്ക് പത്ത് വയസുള്ള മകള്‍ കൂടിയുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates