
'മറ്റൊരു സൂപ്പർതാരവും പൃഥ്വിരാജിനെ പിന്തുണക്കാതിരുന്നപ്പോൾ സുരേഷ് ഗോപി എത്തി, ബിജെപിയിൽ അധികകാലം തുടരില്ല'; എൻഎസ് മാധവൻ
നിലപാട് വ്യക്തമാക്കിയതിന് സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി എത്തുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ
ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയടതിന് നടൻ പൃഥ്വിരാജിന് രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. തുടർന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി പൃഥ്വിരാജിന് പിന്തുണയുമായി എത്തി. ഇപ്പോൾ നിലപാട് വ്യക്തമാക്കിയതിന് സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി എത്തുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ. മറ്റ് സൂപ്പർതാരങ്ങളൊന്നും പൃഥ്വിരാജിന് പിന്തുണയ്ക്കാതിരുന്നപ്പോഴാണ് സുരേഷ് ഗോപി എത്തിയതെന്നും അദ്ദേഹം അധികകാലം ബിജെപിയിൽ തുടരില്ല എന്നുമാണ് മാധവന്റെ ട്വീറ്റ്.
‘സുരേഷ് ഗോപിയുടെ രാഷ്ട്രീയം അങ്ങനെയാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തില്‍ തിളങ്ങി നില്‍ക്കാറുണ്ട്. ഇപ്പോള്‍ തന്നെ നോക്കൂ, പൃഥ്വിരാജിനെ പിന്തുണക്കാന്‍ മറ്റൊരു സൂപ്പര്‍ സ്റ്റാറും തയാറാകാത്തതിരുന്നപ്പോഴും സുരേഷ് ഗോപിയെത്തി. അതും, സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദര്‍ഭത്തില്‍. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല,’ എന്‍.എസ്. മാധവൻ കുറിച്ചു.
I like Suresh Gopi despite his politics. Everything else about him is good. His humanism is shining. Look, except for him, no other super star, came out in support for Prithvi Raj - who was cyber bullied by his own BJP. I donât think he will last in that toxic setup for long. pic.twitter.com/kwJ4Vd00IE
â N.S. Madhavan (@NSMlive) May 28, 2021
ലക്ഷദ്വീപിനെ പിന്തുണച്ചതിന് പൃഥ്വിരാജിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. തുടർന്ന് മലയാളത്തിലെ സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേർ താരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. അതിനു പിന്നാലെയാണ് പൃഥ്വിരാജിന് പരോക്ഷ പിന്തുണയുമായി സുരേഷ് ഗോപി കുറിപ്പ് പങ്കുവെച്ചത്. ഒരാളുടെ നിലപാടിനോടുള്ള പ്രതികരണം മാന്യമായതായിരിക്കണമെന്നും അവരുടെ വീട്ടുകാരെ അതിലേക്ക് വലിച്ചിഴക്കരുതെന്നുമായിരുന്നു കുറിപ്പ്. പൃഥ്വിരാജിന്റെ പേര് എടുത്തു പറയാതെയായിരുന്നു പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ രൂപകല്‍പ്പന; ആര്‍ക്കിടെക്റ്റ് എന്‍ എം സലീം അന്തരിച്ചു

ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ
ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്


