കെഡിഎച്ച്പിയുടെ കൈവശമുള്ള ഭൂമി ലഭ്യമാക്കാൻ സർക്കാർ തലത്തിൽ തീരുമാനം വേണമെന്ന് തഹസിൽദാർ

News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനുള്ള നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. ടൗണിൽ വാഹന പാർക്കിങ് കേന്ദ്രം സ്ഥാപിക്കുന്നതിനായി വിട്ടുനൽകാൻ മൂന്നാർ വില്ലേജ് പരിധിയിൽ സർക്കാർ റവന്യൂ ഭൂമി ലഭ്യമല്ലെന്ന് റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകി. ഇതോടെ, വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും വലിയ ദുരിതത്തിന് അറുതിവരുത്താൻ മൂന്നാർ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിട്ട അത്യാധുനിക മൾട്ടിലെവൽ പാർക്കിങ് സമുച്ചയ നിർമ്മാണം അനിശ്ചിതത്വത്തിലായി.
ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ പാർക്കിങ് കേന്ദ്രത്തിനായി അനുയോജ്യമായ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നൽകിയ അപേക്ഷയിലാണ് ദേവികുളം തഹസിൽദാർ പഞ്ചായത്ത് പ്രസിഡന്റിനും ജില്ലാ കലക്ടർക്കും റിപ്പോർട്ട് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ആവശ്യപ്രകാരം മൂന്നാർ വില്ലേജ് ഓഫീസർ നടത്തിയ ഫീൽഡ് പരിശോധനയിൽ വില്ലേജ് പരിധിയിൽ റവന്യൂ ഭൂമി ലഭ്യമല്ലെന്ന് വ്യക്തമായതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ സ്വകാര്യ തേയില കമ്പനിയായ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസിന്റെ കൈവശമുള്ള ഭൂമി വിട്ടുനൽകുന്നതിന് സർക്കാർ തലത്തിൽ നയപരമായ തീരുമാനം ഉണ്ടാകണമെന്നും തഹസിൽദാർ വ്യക്തമാക്കി.
വർഷം മുഴുവൻ ലക്ഷക്കണക്കിന് ആഭ്യന്തര-വിദേശ സഞ്ചാരികൾ എത്തുന്ന മൂന്നാറിൽ ഇടുങ്ങിയ റോഡുകളും മതിയായ പാർക്കിങ് സൗകര്യങ്ങളുടെ അഭാവവുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. റോഡരികിലെ അനധികൃത പാർക്കിങ് വാഹന ഗതാഗതത്തെ സാരമായി ബാധിക്കുകയും ആംബുലൻസ് അടക്കമുള്ള അടിയന്തര സർവീസുകൾ പോലും വഴിയിൽ കുടുങ്ങുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. നീലക്കുറിഞ്ഞി സീസൺ കൂടി സജീവമായതോടെ സഞ്ചാരികളുടെ തിരക്ക് പലമടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. പാർക്കിങ് സംവിധാനങ്ങൾ വിപുലീകരിക്കാതെ ഏർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങൾക്ക് താൽക്കാലിക ആശ്വാസം മാത്രമേ നൽകാൻ കഴിയൂ എന്ന് ടൂറിസം മേഖലയിലുള്ളവരും ചൂണ്ടിക്കാട്ടുന്നു.
മൾട്ടിലെവൽ പാർക്കിങ് കേന്ദ്രത്തിന് റവന്യൂ ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയകുമാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റിപ്പോർട്ട് തേടിയപ്പോഴാണ് റവന്യൂ ഭൂമി ലഭ്യമല്ലെന്ന വിവരം തഹസിൽദാർ അറിയിച്ചത്. ഇനി കെഡിഎച്ച്പിയുമായി ചർച്ച നടത്തി സർക്കാർ തലത്തിൽ ഭൂമി വിട്ടുനൽകാനുള്ള തീരുമാനമെടുത്താൽ മാത്രമേ പഞ്ചായത്തിന് പാർക്കിങ് സമുച്ചയ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary
Efforts by the Munnar grama panchayat to address chronic traffic snarls by establishing a dedicated multilevel parking facility have suffered a significant blow, with the revenue department officially confirming that no government revenue land is available within Munnar village limits, leaving the project's future dependent on high-level state intervention to secure land held by Kanan Devan Hills Plantations (KDHP
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



