
'വീട് പണിയാൻ നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഇത്ര പണം?'; മറുപടിയുമായി ഇമ്രാന് ഖാന്
താരം തന്റെ പുതിയ വീടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഇമ്രാന് ഖാന്. കഴിഞ്ഞ ദിവസമാണ് താരം തന്റെ പുതിയ വീടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആ പോസ്റ്റിനു താഴെ വന്ന ഒരു കമന്റിന് താരം നല്കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
WHAT TO READ NEXT
പാർവതിയെ വിവാഹം ചെയ്ത് പ്രശാന്ത് മുരളി: ശ്രദ്ധനേടി ഉള്ളൊഴുക്ക് പ്രമോ
വര്‍ഷങ്ങളായി താന്‍ വീടിന്റെ പണിയിലായിരുന്നെന്നാണ് താരം പോസ്റ്റില്‍ പറയുന്നത്. വീട് സ്വയം ഡിസൈന്‍ ചെയ്തതാണെന്നും താരം വ്യക്തമാക്കിയിരുന്നു. വീട് പണിയാന്‍ എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. പിന്നാലെ കമന്റിന് മറുപടിയുമായി താരം എത്തി. 2000ന്റെ പകുതിയില്‍ ഞാന്‍ കുറച്ചു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നാണ് താരം മറുപടിയായി കുറിച്ചത്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രകൃതി മനോഹരമായ സ്ഥലത്താണ് താരം വീട് നിര്‍മിച്ചിരിക്കുന്നത്. സ്ഥലം വാങ്ങിയതു മുതലുള്ള ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ജാനേ തൂ യേ ജാനേനാ, ഡല്‍ഹി ബെല്ലി, ലക്ക്, മേരെ ബ്രദര്‍ കി ദുല്‍ഹന്‍ തുടങ്ങിയ സിനിമകളിലാണ് ഇമ്രാന് ഖാന് വേഷമിട്ടിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


ശ്വാസംമുട്ടലിൽ വലഞ്ഞ് യുവാവ്: കാട്ടാനക്കൂട്ടത്തെ തുരത്തി കമ്പിൽ തുണി കെട്ടി ചുമന്നത് എട്ടുമണിക്കൂർ|VIDEO

'ശാരീരികമായും മാനസികമായും എന്നെ അലട്ടി, നീണ്ട മുടിയുമായി ആക്ഷൻ ചെയ്യാനും ബുദ്ധിമുട്ടി'; 'പാരഡൈസി'നെക്കുറിച്ച് നാനി
