മകൻ തനിക്ക് തന്ന പണിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്ക‌ുകയാണ് താരം

ആരവ്, ട്വിങ്കിൾ ഖന്ന/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:41 am IST

News Now

നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവാണ്. തന്റെ നിലപാടുകളും വീട്ടിലെ വിശേഷങ്ങളുമെല്ലാം ട്വിങ്കിൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ മകൻ തനിക്ക് തന്ന പണിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്ക‌ുകയാണ് താരം. ട്വിങ്കിൾ വ്യായാമം ചെയ്യുന്നതിന്റെ ഫോട്ടോ എടുത്ത് രസകരമായ അടിക്കുറിപ്പിൽ മകൻ ആരവ് ഫാമിലി വാട്സ്ആപ്പ് ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതു കണ്ട താരം പറഞ്ഞത് ഇങ്ങനെയൊരു മകനുണ്ടെങ്കിൽ ശത്രുവിന്റെ ആവശ്യമില്ലെന്നാണ്. 

'എന്തോ ബാധ കൂടിയത് പോലെയാണ് ട്വിങ്കിൾ ഖന്ന പെരുമാറുന്നത് എന്ന് അയൽപ്പക്കത്തുള്ളവർ റിപ്പോർട്ട് ചെയ്യുന്നു. വീട്ടിലെ പൂന്തോട്ടത്തിൽ അവർ എന്താണ് ചെയുന്നത് എന്ന് നിങ്ങൾ തന്നെ കാണൂ,’ എന്ന് പറഞ്ഞുകൊണ്ടാണ് അമ്മ വ്യായാമം ചെയ്യുന്നതിന്റെ ചിത്രം ആരവ് പങ്കുവെച്ചത്. ഈ ചിത്രത്തിനൊപ്പമാണ് മകൻ തനിക്ക് തന്ന പണിയെക്കുറിച്ച് ട്വിങ്കിൾ കുറിച്ചത്. 

ഇങ്ങനെയൊരു ചിത്രം കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ ഇടുന്ന ഒരു മകനുള്ളപ്പോൾ ശത്രുക്കൾ വേറെയെന്തിനാണ് എന്നായിരുന്നു ട്വിങ്കിൾ ചോദിച്ചത്. ബെന്‍ഡ് ഓവര്‍ റിവേഴ്‌സ് ഡംബ്ബല്‍ ഫ്‌ളൈ ആണ് താന്‍ ചെയ്യുന്നതെന്നും ഒരു വര്‍ഷം മുന്‍പ് ഈ പേര് തനിക്ക് അറിയില്ലായിരുന്നെന്നും ട്വിങ്കിള്‍ കുറിക്കുന്നു. എന്തായാലും ട്വിങ്കിളിന്റെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അച്ഛനെപ്പോലെ മകനും വൻ തമാശക്കാരനാണല്ലോ എന്നാണ് ആരാധകരുടെ ചോദ്യം. 

ബോളിവുഡ് നടൻ  അക്ഷയ് കുമാറാണ് ട്വിങ്കിളിന്റെ ഭർത്താവ്. ഇരുവർക്കും രണ്ട് മക്കളുണ്ട്. അടുത്തിടെയാണ് ആരവിന് 18 വയസു തികഞ്ഞത്. 
നിതാര എന്ന മകളും ഇവർക്കുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates