
'രാക്ക'യില്‍ അല്ലു അര്ജുന് വില്ലനായി വില്‍ സ്മിത്ത്? കോസ്റ്റ്യും അടക്കം റെഡിയാണ്!
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാക്ക

ഹോളിവുഡ് സൂപ്പര്‍ താരം വില്‍ സ്മിത്ത് ഇന്ത്യന്‍ സിനിമയിലേക്ക്? അല്ലു അര്ജുന് നായകനാകുന്ന അറ്റ്ലി ചിത്രം രാക്കയിലൂടെ വില്‍ സ്മിത്ത് ഇന്ത്യന്‍ സിനിമയിലേക്ക് വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തില്‍ അല്ലുവിന്റെ വില്ലനായിട്ടാകും വില്‍ സ്മിത്ത് എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ നായിക.
ചിത്രത്തിലെ വില്ലനായ വില്‍ സ്മിത്തിനുള്ള പ്രത്യേക കോസ്റ്റ്യും അടക്കം തയ്യാറായതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അടുത്ത വിദേശ ഷെഡ്യൂളില്‍ വില്‍ സ്മിത്തും ഭാഗമാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം മുതല്ക്കു തന്നെ വില്‍ സ്മിത്തും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. ഒടുവില്‍ താരം സമ്മതം മൂളി. താരത്തിന്റെ ഡേറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണ്.
എവിടെ വച്ചാകും വില്‍ സ്മിത്തിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുകയെന്ന് തീരുമാനിച്ചിട്ടില്ല. താരത്തിന്റെ സമയലഭ്യത കൂടി പരിഗണിച്ച ശേഷമായിരിക്കും ലൊക്കേഷനും മറ്റും തീരുമാനിക്കുക. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാക്ക. ഏപ്രില്‍ 8 നാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്. അല്ലുവിന്റെ ലുക്കും പുറത്ത് വിട്ടിരുന്നു.
ചിത്രത്തില്‍ രശ്മിക മന്ദാന, ജാന്‍വി കപൂര്‍, മൃണാള്‍ ഠാക്കൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ബജറ്റ് 700 കോടിയ്ക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സണ്‍ പിക്ചേഴ്സാണ് സിനിമയുടെ നിര്‍മാണം.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Will Smith to play villain in Allu Arjun starrer Raaka, says reports.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


