'ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ'; അല്ലു അർജുൻ ചിത്രത്തിൽ താനില്ലെന്ന് ഐശ്വര്യ ലക്ഷ്മി

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രം ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു.

Raaka, Aishwarya Lekshmi
Raaka, Aishwarya Lekshmiഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :2 ഒക്ടോബർ 2026, 7:24 pm IST

അല്ലു അർജുനെ നായകനാക്കി അറ്റ്‌ലി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'രാക്ക'. നടി ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിന്റെ ഭാ​ഗമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം വാർത്തകൾ തള്ളിയിരിക്കുകയാണ് ഐശ്വര്യ. ചിത്രത്തിൽ ഒരു വില്ലൻ കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത് എന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

എന്നാൽ, താൻ ഈ സിനിമയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കിയ ഐശ്വര്യ, 'ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ' എന്ന് തമാശരൂപേണ പറഞ്ഞു. ഇന്ത്യ ടുഡേയോടാണ് താരം ഇക്കാര്യം പറഞ്ഞത്. അല്ലു അർജുനും അറ്റ്‌ലിയും ആദ്യമായി ഒന്നിക്കുന്ന 'രാക്ക' ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രം ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു. ഏറ്റവും കൂടുതൽ ആളുകളെ തത്സമയം മോഷൻ- ക്യാപ്ചർ ചെയ്താണ് ഗിന്നസ് റെക്കോർഡ് നേടിയത്.

News Now

Summary

Aishwarya Lekshmi denies being part of Allu Arjun's Raaka.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates