നുസ്രത്ത് ജഹാന്റെ കുഞ്ഞിന്റെ അച്ഛന്‍ യഷ് ദാസ്ഗുപ്ത, ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് പുറത്ത്

നടനും ബിജെപി നേതാവുമായ യഷ് ദാസ്ഗുപ്തയാണ് കുട്ടിയുടെ അച്ഛന്‍

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:49 am IST

മകന് ജന്മം കൊടുത്തതിനു പിന്നാലെ വിവാദത്തിലായിരുന്നു നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്‍. കുട്ടിയുടെ അച്ഛനെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് വിവാദമായത്. അച്ഛനാരാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും നുസ്രത്ത് മറുപടി നല്‍കാന്‍ തയാറായിരുന്നില്ല. എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ആ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. കുഞ്ഞിന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിലാണ് അച്ഛന്റെ പേര് ചേര്‍ത്തത്. 

നടനും ബിജെപി നേതാവുമായ യഷ് ദാസ്ഗുപ്തയാണ് കുട്ടിയുടെ അച്ഛന്‍. യഷ് ദാസ്ഗുപ്തയുടെ യഥാര്‍ത്ഥ പേര് ദേബാഷിഷ് ദാസ്ഗുപ്ത എന്നാണ്. ഈ പേരാണ് കുഞ്ഞിന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിലുള്ളത്. യഷും നുസ്രത്തും പ്രണയത്തിലാണ്. കുഞ്ഞിന് യിഷാന്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. യിഷാന്‍ ജെ ദാസ്ഗുപ്ത എന്നാണ് കുഞ്ഞിന്റെ പൂര്‍ണനാമം. 

ഓഗസ്റ്റ് 26നാണ് നുസ്രത്ത് മകന് ജന്മം നല്‍കിയത്. ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ചതുമുതല്‍ കുഞ്ഞിന്റെ അച്ഛനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. വ്യവസായിയായ നിഖില്‍ ജെയിനായിരുന്നു നുസ്രത്തിന്റെ ഭര്‍ത്താവ്. ഇരുവരും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് വേര്‍പിരിഞ്ഞത്. തുര്‍ക്കിയില്‍ വെച്ച് 2019 ലാണ് വിവാഹം നടന്നത്. അതിനാല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വിവാഹം സാധുവല്ലാത്തതിനാല്‍ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now