'നീ നയൻസിനേക്കാൾ സുന്ദരിയാണ്', നടി ഹരതിയോട് വിഘ്നേഷ് ശിവൻ

ഹരതിയുടെ മേക്കോവറും അതിന് വിഘ്നേഷ് നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:05 am IST
Edited by :migrator

സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിയ വിവാഹമായിരുന്നു തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും. അതുപോലെ തന്നെ നയൻസിന്റെ വിവാഹവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനോടകം നിരവധി പേരാണ് നയൻതാരയുടെ സ്റ്റൈലിനെ അനുകരിച്ചുകൊണ്ട് മേക്കോവർ ഫോട്ടോഷൂട്ട് നടത്തിയത്. ഇപ്പോൾ നടി ഹരതിയുടെ മേക്കോവറും അതിന് വിഘ്നേഷ് നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. 

നയൻസിന്റെ സ്റ്റൈലിലുള്ള ചിത്രമാണ് ഹരതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നയൻതാരയുടേതുപോലെ ചുവന്ന സാരിയും ആഭരണങ്ങളും അണിഞ്ഞ് നിൽക്കുന്ന ഹരതിയാണ് ചിത്രത്തിൽ. എക്സ്പക്റ്റേഷൻ ആൻഡ് റിയാലിറ്റി എന്ന അടിക്കുറിപ്പിലാണ് തന്റേയും നയൻസിന്റേും ചിത്രങ്ങൾ ഹരതി പോസ്റ്റ് ചെയ്തത്. നീ കൂടുതൽ സുന്ദരിയാണ് എന്നായിരുന്നു വിഘ്നേഷിന്റെ മറുപടി. ഹരതിയുടെ ട്വീറ്റ് വിഘ്നേഷ് റീട്വീറ്റ് ചെയ്തതോടെ ചിത്രങ്ങൾ വൈറലാവുകയാണ്. നിരവധി പേരാണ് ഹരതിയുടെ പോസ്റ്റിന് താഴെ കമന്ററുമായി എത്തുന്നത്. 

ജൂൺ 9ന് മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടിലാണ് നയൻതാരയുടേയും വിഘ്നേഷിന്റേയും വിവാഹം. ഷാരുഖ് ഖാനും രജനീകാന്തും ഉൾപ്പടെ വൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇപ്പോൾ അവധി ആഘോഷത്തിലാണ് ഇരുവരും. ബാർസിലോണയിലേക്കാണ് ഇവരുടെ യാത്ര. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now