യുവതിയെ അടിച്ചതിന് മാപ്പുപറയാനാവശ്യപ്പെടുന്ന നാ​ഗശൗര്യയാണ് വീഡിയോയിലുള്ളത്

കാമുകിയെ മർദിച്ച യുവാവിനെ പിടിച്ചു നിൽത്തുന്ന നടൻ നൗ​ഗശൗര്യ/ വിഡിയോ സ്ക്രീൻഷോട്ട്, നാ​ഗശൗര്യ/ ഇൻ‌സ്റ്റ​ഗ്രാം
Last Updated :20 January 2024, 9:17 am IST

News Now

നടുറോഡിൽ കാമുകിയെ മർദിച്ച യുവാവിനോട് ക്ഷുഭിതനായി തെലുങ്ക് നടൻ നാ​ഗ ശൗര്യ. ഹൈദരാബാദിലെ തിരക്കുള്ള റോഡിൽ വച്ചാണ് സംഭവമുണ്ടായത്. താരം റോഡിലൂടെ പോകുന്നതിനിടെയാണ് ഒരു പെൺകുട്ടിയെ യുവാവ് തല്ലുന്നത് കാണുന്നത്. ഇത് കണ്ട് യുവാവിന്റെ അടുത്തേക്ക് ചെന്ന നാ​ഗശൗര്യ മാപ്പു പറയാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീ‍ഡിയയിൽ വൈറലാവുകയാണ്. 

യുവതിയെ അടിച്ചതിന് മാപ്പുപറയാനാവശ്യപ്പെടുന്ന നാ​ഗശൗര്യയാണ് വീഡിയോയിലുള്ളത്. ഇതുകേൾക്കാതെ നടന്നു നീങ്ങിയ യുവാവിന്റെ കൈയിൽ പിടിച്ച് താരം മാപ്പു പറയാൻ വീണ്ടും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് തന്റെ കാമുകിയാണ് എന്നായിരുന്നു യുവാവിന്റെ മറുപടി. ഇതു കേട്ട് ക്ഷുഭിതനായ താരം എന്തിനാണ് യുവതിയെ റോഡിൽ വച്ച് തല്ലിയതെന്ന് ചോദിച്ചു. അവൾ നിന്റെ കാമുകിയായിരിക്കാം, എന്നാൽ അതുകൊണ്ട് അയാളോട് മോശമായി പെരുമാറാമെന്ന് കരുതരുതെന്നും പറഞ്ഞു. അടിച്ചതിന് മാപ്പു പറയാനും ആവശ്യപ്പെടുകയായിരുന്നു. 

സംഭവം കണ്ട് സ്ഥലത്തെത്തിയ മറ്റുള്ളവരും യുവതിയോട് മാപ്പുപറയണമെന്ന് യുവാവിനോടാവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. നിരവധി പേരാണ് നാ​ഗശൗര്യയുടെ ഇടപെടലിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. മനുഷ്യത്വമാണ് നാ​​ഗശൗര്യ കാണിച്ചതെന്നും കൂടുതൽ അഭിനേതാക്കൾ ഇത്തരത്തിലുള്ള ഇടപെടലുകൾ നടത്തണമെന്നുമാണ് കമന്റുകൾ. എന്നാൽ ഒരു വിഭാ​ഗം വിമർശനവും ഉന്നയിക്കുന്നുണ്ട്. പുതിയ ചിത്രമായ ഫലാന അബ്ബായി ഫലാന അമ്മായി പുറത്തിറങ്ങുന്നതിന് മുന്നോടിയായുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആണിതെന്നാണ് വിമർശകർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates