
'ഇരട്ടസഹോദരിയുണ്ട്, ഞാനാണെന്ന് പറഞ്ഞ് ഓട്ടോഗ്രാഫ് ഒപ്പിടാറുണ്ട്'; സെറിന്‍ ഷിഹാബ്
സെറിന്‍ അല്ലേ എന്ന് ചോദിക്കുമ്പോള്‍ അവള് തിരുത്താനേ പോകാറില്ല

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്നിലെ പ്രതിഭ അടയാളപ്പെടുത്താനും ശ്രദ്ധ നേടാനും സാധിച്ച നടിയാണ് സെറിന്‍ ഷിഹാബ്. ഫാമിലി മാന്‍ വെബ് സീരീസിലൂടെയാണ് സെറിന്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ മലയാളത്തില്‍ സജീവമാവുകയായിരുന്നു. ആട്ടം, രേഖാചിത്രം, പേട്രിയറ്റ്, ഇത്തിരി നേരം തുടങ്ങിയ ചിത്രങ്ങളിലെ സെറിന്റെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
WHAT TO READ NEXT

'കര', 'സ്പാ', 'ലീഡർ'; ഈ വാരാന്ത്യം ഒടിടിയിലെത്തുന്ന ചിത്രങ്ങൾ
തന്റെ ഇരട്ട സഹോദരിയെക്കുറിച്ചുള്ള സെറിന്റെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. അതിരടിയുടെ പ്രൊമോഷന്റെ ഭാഗമായി എന്‍വിഎം മീഡിയ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സെറിന്‍ സഹോദരിയെക്കുറിച്ച് പറഞ്ഞത്. താനാണെന്ന് പറഞ്ഞ് സഹോദരി ഓട്ടോഗ്രാഫ് ഒപ്പിടാറുണ്ടെന്നും സെറിന്‍ പറയുന്നു.
''അതെ. ജസ്റ്റ് ഇമാജിന്‍ ഇതുപോലെ രണ്ടെണ്ണം. ഐഡന്റിക്കല്‍ അല്ല. പക്ഷെ കാണാന്‍ നല്ല സാമ്യതയുണ്ട്. അവള്‍ക്ക് അഭിനയത്തില്‍ താല്പര്യമില്ല. ആദ്യമൊക്കെ എന്റെ സിനിമകള്‍ വരുമ്പോള്‍ എന്റെ സീനുകള്‍ മാത്രമിരുന്ന് കാണും. എന്നിട്ട് സൂപ്പര്‍ ആയിരുന്നുവെന്ന് പറയും. അതെങ്ങനെ ജഡ്ജ് ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ ചോദിക്കും. സഹോദരി എന്ത് ചെയ്താലും ഞാന്‍ സപ്പോര്‍ട്ട് ചെയ്യും ആ മോഡിലായിരുന്നു'' താരം പറയുന്നു.
''ഇപ്പോള്‍ കോഴിക്കോടാണ്. കാണുമ്പോള്‍ ആളുകള്‍ക്ക് മാറിപ്പോകാറുണ്ട്. സെറിന്‍ അല്ലേ എന്ന് ചോദിക്കുമ്പോള്‍ അവള് തിരുത്താനേ പോകാറില്ല. അതെ സെറിന്‍ ഷിഹാബ് ആണ് എന്ന് പറയും. ഓട്ടോഗ്രാഫ് ഒക്കെ ഒപ്പിട്ടിട്ടുണ്ട്. നസ്രിന് എന്നാണ് അവളുടെ പേര്'' എന്നും സെറിന്‍ പറയുന്നു. അതിരടിയാണ് സെറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ച കുട്ടന്റെ ഭാര്യയുടെ വേഷത്തിലാണ് സെറിനെത്തിയത്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Zarin Shihab about her twin sister. Says people mistakes her for the actress.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



