'വാനപ്രസ്ഥത്തിലെ ആ സീന്‍ എനിക്ക് ഇന്നും അത്ഭുതമാണ്'; എത്ര ശ്രമിച്ചാലും റീക്രിയേറ്റ് ചെയ്യാനാകില്ലെന്ന് സെറിന്‍ ഷിഹാബ്

എത്ര തവണ ആ ക്ലിപ്പ് നോക്കി പഠിച്ചാലും ആര്‍ക്കും അത് റീക്രിയേറ്റ് ചെയ്യാനാകില്ല

Zarin Shihab
Zarin Shihab
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :2 ഒക്ടോബർ 2026, 3:52 pm IST

ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്തിയ നടിയാണ് സെറിന്‍ ഷിഹാബ്. ഫാമിലിമാന്‍ സീരീസിലൂടെ കടന്നുവന്ന സെറിന്‍, ആട്ടത്തിലൂടെ മലയാളികളുടെ മനസിലും ഇടം നേടി. രേഖാചിത്രം, ഇത്തിരി നേരം തുടങ്ങിയ സിനിമകളിലെ സെറിന്‍ ഷിഹാബിന്റെ പ്രകടനം കയ്യടി നേടിയിരുന്നു.

മോഹന്‍ലാലിന്റെ പ്രകടനത്തെക്കുറിച്ചുള്ള സെറിന്‍ ഷിഹാബിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വാനപ്രസ്ഥത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെക്കുറിച്ചാണ് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സെറിന്‍ സംസാരിക്കുന്നത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് വാനപ്രസ്ഥം. ചിത്രത്തെ തേടി നിരവധി പുരസ്‌കാരങ്ങളെത്തിയിരുന്നു.

''വാനപ്രസ്ഥം വളരെ ഇഷ്ടമാണ്. കഥകളി ഗെറ്റപ്പിലൊക്കെയാണ് ചെയ്യുന്നത്. നല്ല ഭാരമുള്ള വസ്ത്രമാണ്. അതിലൊരു സീനുണ്ട്, കണ്ണിലൂടെ എക്‌സ്പ്രഷന്‍ മാറുന്നത്. അത് എനിക്ക് അത്ഭുത സീനാണ്. എത്ര തവണ ആ ക്ലിപ്പ് നോക്കി പഠിച്ചാലും ആര്‍ക്കും അത് റീക്രിയേറ്റ് ചെയ്യാനാകില്ല. അതില്‍ ശ്വാസത്തിന്റെ കാര്യമുണ്ട്. മുഖത്തെ ഭാവങ്ങളുണ്ട്. കഥാപാത്രം കടന്നു പോകുന്ന ഇമോഷണല്‍ ജേണിയുണ്ട്. അതെല്ലാം ആ ചെറിയ ഫ്രെയ്മില്‍ കണ്ണിലൂടേയും മുഖത്തെ ഭാവങ്ങളിലൂടേയും കാണാം'' സെറിന്‍ ഷിഹാബ് പറയുന്നു.

''അത് എങ്ങനെയാണ് അദ്ദേഹം ചെയ്‌തെടുത്തതെന്ന് അറിയില്ല. ഒരു അഭിനേതാവിനോട് നിങ്ങളുടെ പ്രോസസ് എങ്ങനെയാണെന്ന് ചോദിച്ചാല്‍ അവര്‍ക്ക് മറുപടി പറയാന്‍ സാധിക്കില്ല. അദ്ദേഹത്തിനും വിശദീകരിക്കാന്‍ സാധിക്കില്ലെന്ന് തോന്നുന്നു. റിഹേഴ്‌സ് ഒക്കെ ചെയ്തിട്ടുണ്ടാകാം. പക്ഷെ അദ്ദേഹം ഒരു ജീനിയസ് തന്നെയാണ്'' എന്നും താരം പറയുന്നു.

News Now

Summary

Zarin Shihab about Mohanlal and a scene from Vaanaprastham.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates