അനു ഗര്‍ഭിണിയാണെന്നും പുതിയ അതിഥിയെ വരവേല്‍ക്കാനായി താരവും ഭര്‍ത്താവ് വിഷ്ണുവും കാത്തിരിക്കുകയുമാണെന്നാണ് വാര്‍ത്തകള്‍

Last Updated :20 January 2024, 8:00 am IST

News Now

നിരവധി ചിത്രങ്ങളിലുടെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ നായികയാണ് അനു സിത്താര. ഫുക്രി, രാമന്റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷമാണ് ഇവര്‍ കൈകാര്യം ചെയ്തത്.മലയാളികളുടെ നായികാസങ്കല്‍പങ്ങളിലെ പുത്തന്‍ താരോദയമാണ് അനു സിത്താര.  ദിലീപിന്റെ നായികയായെത്തുന്ന ശുഭരാത്രിയെന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് താരം.

അതിനിടയിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അനു അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നത്. അനു ഗര്‍ഭിണിയാണെന്നും പുതിയ അതിഥിയെ വരവേല്‍ക്കാനായി താരവും ഭര്‍ത്താവ് വിഷ്ണുവും കാത്തിരിക്കുകയുമാണെന്നാണ് വാര്‍ത്തകള്‍. ഇതിനെതിരെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ പ്രതികരിച്ചിരിക്കുകയാണ് അനു ഇപ്പോള്‍. അത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി, സ്‌ക്രീന്‍ഷോട്ട് സഹിതമാണ് അനുവിന്റെ പോസ്റ്റ്.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനു സിത്താര അമ്മയാകുന്നു?; സത്യം വെളിപ്പെടുത്തി താരം