അല്ലു അര്‍ജുന്റെ കാരവാന്‍ വിശേഷങ്ങളാണ് ആരാധകര്‍ക്കിടയിലും ഇന്റര്‍നെറ്റിലും ചര്‍ച്ചാവിഷയമാകുന്നത്.

Last Updated :20 January 2024, 8:02 am IST

News Now

താരങ്ങള്‍ക്ക് ഷൂട്ടിങ്ങിനിടയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് കാരവാന്‍. സിനിമാ ലൊക്കോഷില്‍ സൂപ്പര്‍ താരത്തിന് മുന്‍പ് തന്നെ കാരവന്‍ എത്തിയിരിക്കും. ലൊക്കേഷന്‍ എവിടെയാണെങ്കിലും മിക്ക താരങ്ങള്‍ക്കും ബുദ്ധിമുട്ടൊന്നും കൂടാതെ സമയം ചിലവിടാനും മേക്കപ്പിടാനുമൊക്കെ കാരവാന്‍ അവിഭാജ്യ ഘടകമാണ്. 

സൂപ്പര്‍ താരങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ കാരവാന്‍ സ്വന്തമായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ അല്ലു അര്‍ജുന്റെ കാരവാന്‍ വിശേഷങ്ങളാണ് ആരാധകര്‍ക്കിടയിലും ഇന്റര്‍നെറ്റിലും ചര്‍ച്ചാവിഷയമാകുന്നത്. അല്ലു അര്‍ജുന്റെ ഏഴ് കോടിയോളം രൂപ വിലവരുന്ന വാനിറ്റി വാന്‍ സഞ്ചരിക്കുന്ന ഒരു കൊട്ടാരമാണ്. സൂപ്പര്‍കാറുകളും ആഡംബര കാറുകളും സ്വന്തമായുള്ള അല്ലു അര്‍ജുന്റെ കാരവാന്‍ ഡിസൈന്‍ ചെയ്തിരക്കുന്നത് റെഡ്ഡി ഡിസൈന്‍സാണ്.

ഈ സ്വര്‍ഗീയ കാരവാന് വേണ്ടി താരം ഏഴുകോടിയോളം രൂപ മുടക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍  3.5 കോടി ഇന്റീരിയറിനായും ബാക്കി തുക എക്സ്റ്റീരിയറിനും ഷാസിക്കും ഡിസൈനുമാണ് ചെലവായത്. ഭാരത് ബെന്‍സിന്റെ ഷാസിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്. 

കറുത്ത നിറമുള്ള കാരവാന്റെ വീലുകള്‍ വരെ കസ്റ്റമൈസ് ചെയ്ത് മനോഹരമായ ഡിസൈനിലുള്ളതാണ്. അല്ലുവിന്റെ താല്‍പര്യ പ്രകാരം പ്രത്യേകം ഡിസൈന്‍ ചെയ്ത ഇന്റീരിയറില്‍ മൂഡ് ലൈറ്റിങ്‌സുകളുണ്ട്. കൂടാതെ ആകാശം കാണുന്നതിനായി മൂണ്‍വിന്റോയുമുണ്ട് ഈ പ്രത്യേക വാഹനത്തില്‍. 

കിടപ്പുമുറിയും മേക്കപ്പ് റൂമും മീറ്റിങ്ങ് റൂമുമായി മാറ്റാവുന്ന റൂം ഇതിന്റെ പ്രത്യേകതയാണ്. കൂടാതെ ഒരു ഫുള്‍സൈസ് ബാത്ത് റൂമും ഉണ്ട്. മേക്കപ്പിനായി 360 ഡിഗ്രി തിരിയുന്ന ഇലക്ട്രോണിക് ചെയറും വലിയ കണ്ണാടിയും. ആവശ്യമെങ്കില്‍ വാഹനത്തിന്റെ വശങ്ങള്‍ പുറത്തേക്ക് തള്ളി മുറിയുടെ വലുപ്പം കൂട്ടാനുമാകും. വലിയ ടിവിയും ഫോണും തുടങ്ങി ഒരു ഹോട്ടല്‍ മുറിയിലുള്ള സൗകര്യങ്ങളിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. എന്തായാലും അല്ലു അര്‍ജുന്റെ കാരവാന്‍ ചലച്ചിത്രലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അല്ലു അര്‍ജുന്റെ സ്വര്‍ഗീയ കാരവാന്‍: ഏഴ് കോടി വില, വീഡിയോ കാണാം