തമിഴകത്ത് ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കുകയും നിരൂപക പ്രശംസ നേടിയെടുക്കുയും ചെയ്ത ചിത്രമായിരുന്നു ധനുഷ്-വെട്രിമാരന്‍-മഞ്ജു വാര്യര്‍ ടീമിന്റെ അസുരന്‍.

Last Updated :20 January 2024, 8:08 am IST

News Now

തമിഴകത്ത് ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കുകയും നിരൂപക പ്രശംസ നേടിയെടുക്കുയും ചെയ്ത ചിത്രമായിരുന്നു ധനുഷ്-വെട്രിമാരന്‍-മഞ്ജു വാര്യര്‍ ടീമിന്റെ അസുരന്‍. ശക്തമായ രാഷ്ട്രീയം സംവദിച്ച ചിത്രം മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ സിനിമ കുടിയായിരുന്നു. ധനുഷിന്റെ കഥാപാത്രത്തിനൊപ്പം തന്നെ ഏറെ പ്രസക്തിയുള്ള പച്ചൈമ്മാള്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. നൂറുകോടി ക്ലബില്‍ ഇടംനേടി മുന്നേറിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

വെങ്കടേഷിനെ നായകനാക്കിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്.ചിത്രം സംവിധാനം ചെയ്യാനായി തെലുങ്കിലെ ഒരു പ്രമുഖ സംവിധായകനുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് സൂചന. അതേസമയം, അസുരനില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് പകരം നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത് ശ്രീയ ശരണിനെയാണ് എന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അസുരന്‍ തെലുങ്ക് പതിപ്പില്‍ മഞ്ജുവില്ല; പകരം ശ്രീയ