
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ഇമ്രാന് ഹാഷ്മി ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്ത ചിത്രങ്ങളും അതിന്റെ ക്യാപ്ഷനും കണ്ടാല് അദ്ദേഹത്തെ സ്ക്രീനില് കണ്ടിട്ടുള്ള ആരായാലും ഒന്ന് ഞെട്ടും. മാത്രമല്ല ചിത്രത്തിലേക്ക് ഒന്നുകൂടി ഉറ്റുനോക്കുകയും ചെയ്യും. ഇമ്രാന് ഹാഷ്മിയുമായുള്ള ഞെട്ടിപ്പിക്കുന്ന സാമ്യതയുടെ പേരില് സോഷ്യല് മീഡിയയില് തരംഗം തീര്ത്ത പാകിസ്താന് സ്വദേശി മസ്ദാക് ജാനിന്റെ ഫോട്ടോകളാണ് സാക്ഷാല് ഇമ്രാന് ഹാഷ്മി തന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടില് പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ആരാണീ ചതിയന്!! എന്റെ ലുക്ക് പകര്ത്താന് ശ്രമിക്കുന്നയാള്!' ഈ വാചകങ്ങള്ക്കൊപ്പമാണ് താരം ചിത്രങ്ങള് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം അപ്രതീക്ഷിതമായി ലഭിച്ച ഈ പ്രശസ്തി താന് ആസ്വദിക്കുന്നുവെന്നും സെല്ഫികള്ക്കും സംസാരിക്കാനും വേണ്ടി ആളുകള് തന്റെ അടുത്തുകൂടുന്നുവെന്നും പാക് മാധ്യമങ്ങളോട് മസ്ദാക് ഈയിടെ പറഞ്ഞിരുന്നു.
#CheatIndia എന്നൊരു ഹാഷ്ടാഗ് കൂടി ഇമ്രാന് ഹാഷ്മി മസ്ദാകിന്റെ ചിത്രത്തിനൊപ്പം ചേര്ത്തിരുന്നു. ഇമ്രാന് നിര്മ്മിച്ച്, നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പേരാണ് അത്. തന്റെ കരിയറില് ഏറ്റവും പ്രതീക്ഷയുള്ള പ്രോജക്ടാണ് ചീറ്റ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജൂലൈ 25ന് ലഖ്നൗവില് ചിത്രീകരണം ആരംഭിച്ച ചിത്രം അടുത്ത ജനുവരിയില് തീയേറ്ററുകളിലെത്തും. സൗമിക് സെന് ആണ് സംവിധാനം. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വിമര്ശനവിധേയമായി സമീപിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അറിയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

