
News Now
ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

കോവിഡ് വ്യാപനത്തെ തുടർന്ന് നടി അമല പോളിന്റെ ആഘോഷങ്ങളെല്ലാം വീട്ടിലാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം രസകരമായ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ട് ആരാധകർ ഒന്ന് ഞെട്ടി.
കരഞ്ഞു തളർന്നിരിക്കുന്ന വിഡിയോ ആണ് താരം പങ്കുവെച്ചത്. കരഞ്ഞതിനെ തുടർന്ന് കണ്ണെല്ലാം ചുവന്ന് ആകെ വിഷമിച്ചിരിക്കുന്ന അമലയായിരുന്നു വിഡിയോയിൽ എന്നാൽ അവസാനം കഥയിലെ ട്വിസ്റ്റ് കണ്ട് ആരാധകർ ചിരിച്ചുപോയി. സവാളയാണ് താരത്തെ കണ്ണീർകുടിപ്പിച്ചത്. പാചകത്തിനായി സവാള അരിയുന്നതിനിടെയാണ് നടിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നത്. അതിന് ഒരു പരിഹാരം ഇല്ലേ എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടർന്ന് കുക്ക് ചെയ്യുന്നതിന്റെ വിഡിയോയും താരം പോസ്റ്റ് ചെയ്തു.
സിനിമ ചിത്രീകരണങ്ങൾ നിർത്തിവച്ചിരിക്കുന്നതിനാൽ വീട്ടിലിരുന്ന് സഹോദരനും കസിൻസിനുമൊപ്പം അവധി ആഘോഷിക്കുകയാണ് താരം. രസകരമായ നിരവധി ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവെക്കുന്നത്. അതിനൊപ്പം തന്നെ പോസിറ്റീവായ ചിന്തകളും താരം ഷെയർ ചെയ്യാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


