
ഉന്നംവച്ച് അജിത്ത്; റൈഫിൾ ചാമ്പ്യനാവാൻ 'തല' (വിഡിയോ)
വിവേകം, നേർകൊണ്ട പാർവൈ എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ താരം റൈഫിൾ അക്കാദമിയിൽ പരിശീലനം നേടുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു
അഭിനയത്തിനപ്പുറമുള്ള ഇഷ്ടങ്ങളെയും ഒപ്പം കൂട്ടുന്ന നടനാണ് തെന്നിന്ത്യ സ്നേഹത്തോടെ തല എന്ന് വിളിക്കുന്ന അജിത്ത്. വാഹനങ്ങളോടും ഫോട്ടോഗ്രഫി, റേസിങ് തുടങ്ങിയവയോടും അജിത്തിനുള്ള താത്പര്യം ആരാധകർക്കെല്ലാം അറിയാവുന്നതാണ്. ഇപ്പോഴിതാ പുതിയൊരു വിനോദം കൂടി താരത്തിന്റെ പട്ടികയിലേക്ക് ചേർന്നു, ഷൂട്ടിങ്.
കൊയമ്പത്തൂരിൽ വച്ച് നടന്ന സ്റ്റേറ്റ് റൈഫിൾ ചാംപ്യൻഷിപ്പിൽ അജിത്തും പങ്കെടുത്തിരുന്നു. റൈഫിൾ അക്കാദമിയിൽ താരം പരിശീലനം നേടുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ചാംപ്യൻഷിപ്പിൽ അജിത്ത് പങ്കെടുത്ത വാർത്തകളും വന്നിരിക്കുന്നത്.
അജിത് അഭിനയിക്കുന്ന വിവേകം, നേർകൊണ്ട പാർവൈ എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ താരം റൈഫിൾ അക്കാദമിയിൽ പരിശീലനം നേടുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. സ്കൂൾ പഠനകാലത്ത് എൻസിസിയില്‍ അംഗമായിരുന്ന അജിത് അന്നുമുതൽ ഷൂട്ടിങിനോട് താൽപര്യം പ്രകടിപ്പിച്ചിരുന്നു.
#8DaysToNerkondaPaarvaiStorm
â à®à¯à®®à®¾à®¸à¯à®à®¨à¯à®¤à®©à¯ | தல²â·Ê¸Ê³Ë¢á´¬Ê²â±áµÊ°â±Ë¢áµ (@somaskandan11) July 31, 2019
Back To Back #Thala's Latest Video From Rifle Club..#THALAsActionAtRifleShooting pic.twitter.com/GclbxPI1Ng
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
