ജിബു ജേക്കബ്  സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്

Last Updated :20 January 2024, 8:08 am IST

News Now

തിയറ്ററുകളിൽ ഏറെ ശ്രദ്ധനേടിയ അനുരാ​ഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും വീണ്ടും ഒന്നിക്കുന്നു. ആദ്യരാത്രി എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ്  സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  'എല്ലാം ശരിയാകും' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

ആസിഫ് തന്നെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 'സിനിമയിലാവട്ടെ ജീവിതത്തിലാവട്ടെ രാഷ്ട്രീയത്തിലാവട്ടെ, സൗഹൃദവും  സ്‌നേഹവും വിശ്വാസവും ഒന്നിക്കുമ്പോള്‍... എല്ലാം ശരിയാകും', എന്ന കുറിപ്പോടെയാണ് പുതിയ ചിത്രത്തിന്റെ വിശേഷം താരം ആരാധകരുമായി പങ്കുവച്ചത്. 

Story image
Story image

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഷാരിസ്, നെബിന്‍, ഷാല്‍ബിന്‍ എന്നിവര്‍ ചേര്‍ന്നാണ്. തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈയ്ന്‍മെന്റ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാം ശരിയാകും'; ആസിഫ്അലിയും രജിഷയും വീണ്ടും ഒന്നിക്കുന്നു