
'ഒരു റോൾ തരുമോ' എന്ന് ആരാധകർ, 'ചെറിയ റോൾ ഓകെ ആണോ'യെന്ന് അജു
കരുനാഗപ്പള്ളി സ്വദേശി ദേവലാൽ വിനീഷ് എന്ന യുവാവിനാണ് ഈ സൗഭാഗ്യം
താരങ്ങളുടെയും സംവിധായകരുടെയുമൊക്കെ സോഷ്യൽ മീഡിയ പേജുകളിൽ തങ്ങളുടെ അഭിനയമോഹം പങ്കുവച്ചെത്തുന്നവരും അവസരം തേടുന്നവരുമൊക്കെ പതിവ് കാഴ്ചയാണ്. അഭ്യർത്ഥന കണ്ട് തങ്ങളെ സിനിമയിലെടുക്കണം എന്നാണ് ഇവരുടെയെല്ലാം ആഗ്രഹമെങ്കിലും പലർക്കും അത് സ്വപ്നമായി തന്നെ അവശേഷിക്കാറാണ് പതിവ്. എന്നാൽ ഇക്കുറി അത് അങ്ങനെയല്ല. അഭിനയമോഹം തുറന്നുപറഞ്ഞ ഒരു ആരാധകന് ലോട്ടറിയടിച്ചിരിക്കുകയാണ്.
നടൻ അജു വർഗ്ഗീസിനോട് സിനിമയിൽ അവസരം നൽകാമോ എന്ന് ചോദിച്ച കരുനാഗപ്പള്ളി സ്വദേശി ദേവലാൽ വിനീഷ് എന്ന യുവാവിനാണ് ഈ സൗഭാഗ്യം. ‘ഒരു റോൾ തരുമോ അജുവർഗീസ് എട്ടാ.....’ എന്ന് കുറിച്ചുകൊണ്ട് ഒരു ട്രോൾ ചിത്രത്തോടൊപ്പമായിരുന്നു ഇയാളുടെ ചോദ്യം. അധികം താമസിക്കാതെ "ചെറിയ റോൾ ആണെങ്കിലും ok ആണോ ?" എന്നായി അജുവിന്റെ മറുചോദ്യം. പിന്നീട് ഫോൺ നമ്പർ അയക്കാനും ആവശ്യപ്പെട്ടു.
അജു ആദ്യമായി തിരക്കഥ എഴുതുന്ന 'സാജൻ ബേക്കറി സിൻസ് 1962' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്ന വിവരം അറിയിച്ച പോസ്റ്റിന് താഴെയായിരുന്നു കമന്റ്. അജു വർഗിസ്,അരുൺ ചന്തു എന്നിവര്‍ ചേർന്ന് തിരക്കഥ,സംഭാഷണമെഴുതുന്ന ചിത്രം അരുൺ ചന്ദു ആണ് സംവിധാനം ചെയ്യുന്നത്. അജുവിന് പുറമെ ലെന, ഗണേഷ് കുമാർ, ജാഫര്‍ ഇടുക്കി, ഗ്രേസ് ആന്റണി എന്നി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പുതുമുഖം രഞ്ജിത മേനോന്‍ നായികയാവുന്നു.ഫൻറ്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷന്റെയും ബാനറിൽ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ്"സാജൻ ബേക്കറി സിൻസ് 1962" നിർമ്മിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



