
'ഓടിമാറാൻ നോക്കി, പക്ഷെ വിധി!' ; ആട് 3യുടെ വരവറിയിച്ച് മിഥുൻ
അഞ്ചാം പാതിര എന്ന ത്രില്ലർ ചിത്രത്തിന് ശേഷമാണ് മിഥുൻ വീണ്ടും ആട് 3യിലൂടെ കോമഡിയിലേക്ക് തിരിച്ചെത്തുന്നത്
ആരാധകർ ഏറെനാളായി കാത്തിരിക്കുന്ന 'ആട് 3'യുടെ ഒരുക്കങ്ങൾ തുടങ്ങി. ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ സിനിമകളുടെ തുടർച്ചയായാണ് ആട് 3 ഒരുങ്ങുന്നത്. മിഥുൻ മാനുവൽ തോമസ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അദ്ദേഹം തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിവിട്ടിരിക്കുകയാണ്. നിർമ്മാതാവ് വിജയ് ബാബു, നടൻമാരായ ജയസൂര്യ, ഇന്ദ്രൻസ് എന്നിവരും ഫേസ്ബുക്കിലൂടെ 'ആട് 3'യുടെ പ്രഖ്യാപനം നടത്തി.
"അതിനെ പേടിച്ചു, പിടികൊടുക്കാതിരിക്കാൻ നോക്കി, ഓടി രക്ഷപെടാൻ ശ്രമിച്ചു, പക്ഷെ വിധി ഒന്നു തന്നെ", എന്ന് കുറിച്ചാണ് മിഥുൻ ആട് 3 ഒരുങ്ങുന്നെന്ന വാർത്ത പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.

അഞ്ചാം പാതിര എന്ന ത്രില്ലർ ചിത്രത്തിന് ശേഷമാണ് മിഥുൻ വീണ്ടും ആട് 3യിലൂടെ കോമഡിയിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ രണ്ട് ഭാഗങ്ങളിലേതുപോലെ ഷാജി പാപ്പനായി ജയസൂര്യ, ഡ്യൂഡായി വിനായകൻ, അറക്കല്‍ അബുവായി സൈജു കുറുപ്പ്, ശശി ആശാനായി ഇന്ദ്രൻസ്, സർബത്ത് ഷമീറായി വിജയ് ബാബു എന്നിവർ വീണ്ടുമെത്തും എന്നാണ് കരുതുന്നത്.
ആട് മൂന്നാം ഭാഗം ത്രീഡിയില്‍ ആയിരിക്കും ഒരുക്കുന്നതെന്ന് സംവിധായകന്‍ മിഥുൻ നേരത്തെ അറിയിച്ചിട്ടുണ്ട്. ആദ്യ രണ്ട് ഭാഗങ്ങൾ പോലെ വിജയ് ബാബു തന്നെയാണ് ‘ആട് 3’ നിർമിക്കുന്നത്. ഷാൻ റഹ്‌മാനാണ് സംഗീതം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

