
News Now
ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

സിനിമ ഷൂട്ടിങ് നിർത്തിവെച്ചതോടെ നടൻ ടൊവിനോ തോമസിന്റെ പ്രവർത്തനമണ്ഡലം സോഷ്യൽ മീഡിയയാണ്. ഓരോ ദിവസവും വ്യത്യസ്തമായ പോസ്റ്റുമായാണ് താരം എത്തുന്നത്. ഫിറ്റ്നസ് വിഡിയോകൾ മുതൽ വീട്ടിലെ വിശേഷം വരെ താരംപങ്കുവെക്കുന്നുണ്ട്. എന്നാൽ താരത്തിന്റെ പുതിയ വിഡിയോ കണ്ട് ഒന്ന് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പാമ്പിനെ കൈയിൽവെച്ച് ലാളിക്കുന്ന വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
പാമ്പ് കയ്യിൽ ചുറ്റിവരിഞ്ഞിരിക്കുകയാണ്. അതിനൊപ്പം നാക്ക് പുറത്തേക്ക് നീട്ടി ശരീരത്തിലേക്ക് കയറാനും നോക്കുന്നുണ്ട്. എന്നാൽ ഇതൊന്നും കണ്ട് ടൊവിനോയ്ക്ക് കുലുക്കമില്ല. വളരെ കരുതലോടെ പാമ്പിനെ ഓമനിക്കുകയാണ് താരം. 'വാവ സുരേഷ് മോഡ് ഓണ്' എന്ന ഹാഷ്ടാഗിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ വിഡിയോ കണ്ട് നിരവധി താരങ്ങളാണ് അമ്പരപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതിനൊപ്പം രസകരമായ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. വാവസുരേഷ് ഒക്കെ പണി ഇല്ലാണ്ട് വീട്ടിൽ ഇരിക്കുമല്ലോ എന്നാണ് ചിലർ പറയുന്നത്. വാവാ സുരേഷ് എന്നാ വന്മരം വീണു ഇനി ആര്.. ടോവിനോ .. ടോവിനോ തോമസ് എന്നാണ് ചിലരുടെ കമന്റ്. കഴിഞ്ഞ ദിവസം താരത്തിന്റെ ന്യൂസ്ഫീഡിൽ നിറഞ്ഞു നിന്നത് ഒറു പൂച്ചക്കുട്ടിയായിരുന്നു. ഇനി എന്തിനെയും കൊണ്ടാണ് വരാൻ പോകുന്നത് എന്നും ചോദിക്കുന്നവരുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


