
ടോം ആൻഡ് ജെറി സംവിധായകൻ ജീന്‍ ഡീച്ച് അന്തരിച്ചു
ടോം ആൻഡ് ജെറി കൂടാതെ പോപ്പോയ്, മൺറോ, ടോം ടെറിഫിക്, മുഡ്നിക് തുടങ്ങിയ കാർട്ടൂർ ചിത്രങ്ങൾക്കെല്ലാം അദ്ദേഹം ജീവൻ നൽകി.

ലോകത്തെ ഏക്കാലത്തേയും പ്രിയപ്പെട്ട കാർട്ടൂൺ ചിത്രം ടോം ആൻഡ് ജെറിയുടെ സംവിധായകൻ ജീൻ ഡീച്ച് അന്തരിച്ചു. 95 വയസായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ പ്രാഗിലെ അപ്പാർട്ട്‌മെന്റിൽവെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.
ടോം ആൻഡ് ജെറി കൂടാതെ പോപ്പോയ്, മൺറോ, ടോം ടെറിഫിക്, മുഡ്നിക് തുടങ്ങിയ കാർട്ടൂർ ചിത്രങ്ങൾക്കെല്ലാം അദ്ദേഹം ജീവൻ നൽകി. ടോം ആൻഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്‌ലർ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീൻ സംവിധാനം ചെയ്തിട്ടുണ്ട്. മൺറോ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിലൂടെ അദ്ദേഹത്തിന് ഓസ്കർ അവാർഡ് ലഭിച്ചു.
1924-ൽ ചിക്കാഗോയിലായിരുന്നു ജനനം. യൂജീൻ മെറിൽ ഡീച്ച് എന്നായിരുന്നു അദ്ദേഹത്തിന്റെ പൂർണനാമം. വ്യോമസേനയിൽ പൈലറ്റായി ജോലിചെയ്തിരുന്ന അദ്ദേഹം പിന്നീട് ആനിമേഷൻ, ഇലസ്‌ട്രേഷൻ രംഗത്തെക്കെത്തുകയായിരുന്നു. ഭാര്യയ്ക്ക് മൂന്ന് മക്കൾക്കുമൊപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. മരണ വാർത്ത പുറത്തുവന്നതോടെ തങ്ങളുടെ ബാല്യമാല്യം മനോഹരമാക്കിയതിന് നന്ദി പറഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്



