2016 ല്‍ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്

Last Updated :20 January 2024, 7:57 am IST

News Now

കൊച്ചി: കാവ്യയ്‌ക്കൊപ്പമുള്ള ദിലീപിന്റെ പുതിയ ചിത്രം ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നു. ദിലീപിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പ് ആയ ദിലീപ് ഓണ്‍ലൈനിലാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചത്. ഒരു ഹോട്ടലില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

പുതിയ സിനിമയുടെ ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. മഞ്ഞ ഷര്‍ട്ടണിഞ്ഞ ദിലീപ് കാവ്യയെ നോക്കിനില്‍ക്കുന്ന ചിത്രമാണ്  ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വിവാഹത്തോടെ അഭിനയരംഗത്തുനിന്നു വിട്ടുനില്‍ക്കുന്ന കാവ്യ പൊതുവേദികളിലും പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ട് തന്നെ ഇഷ്ടനായികയുടേതായി സമൂഹമാധ്യമങ്ങളില്‍ വരുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. 2016 ല്‍ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 

സമീപകാലത്ത് കാവ്യ ഒരു കുട്ടിയെ എടുത്തുനില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടെ ചിത്രമെന്ന രീതിയിലായിരുന്നു ആ ഫോട്ടോ പ്രചരിച്ചത്. എന്നാല്‍ ആകാശവാണി സിനിമയുടെ ലൊക്കേഷനില്‍ ബാലതാരത്തിനൊപ്പം നില്‍ക്കുന്ന കാവ്യയുടെ ഫോട്ടോയായിരുന്നു തെറ്റായ രീതിയില്‍ പ്രചരിച്ചത്.

കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്.വ്യാസന്‍ കെ.പി. സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. എസ്.എല്‍. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ജാക്ക് ഡാനിയല്‍ ആണ് മറ്റൊരു പ്രോജക്ട്. റാഫി സംവിധാനം ചെയ്യുന്ന ത്രിഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍ റിലീസിനൊരുങ്ങുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനൊപ്പം കാവ്യയുടെ പുതിയ ചിത്രം; ഏറ്റെടുത്ത് ആരാധകര്‍