
ദിവസ വേതനക്കാർക്ക് 20 ലക്ഷം രൂപ നൽകി നയൻതാര
തമിഴ് സിനിമയിലെ സൂപ്പർതാരങ്ങൾക്ക് പിന്നാലെയാണ് ലേഡി സൂപ്പർസ്റ്റാറും സഹായവുമായി എത്തിയത്

തമിഴ് സിനിമാ ഇൻഡസ്ട്രിയിലെ ദിവസവേതനക്കാർക്ക് 20 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി ലോഡി സൂപ്പർസ്റ്റാർ നയൻതാര. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി) യ്ക്കാണ് താരം സംഭാവന നൽകിയത്. തമിഴ് സിനിമയിലെ സൂപ്പർതാരങ്ങൾക്ക് പിന്നാലെയാണ് ലേഡി സൂപ്പർസ്റ്റാറും സഹായവുമായി എത്തിയത്.
കൊറോണയുടെ പശ്ചാത്തലത്തിൽ ഷൂട്ടിങ് നിർത്തിവെച്ചത് ദിവസ വേതനക്കാർക്ക് തിരിച്ചടിയായിരുന്നു. പ്രതിസന്ധിയിലായവരെ സഹായിക്കാൻ ഫെഫ്സി താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നടന്മാർ സഹായവുമായി എത്തിയെങ്കിലും നടിമാർ സഹായം നൽകാത്തത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണ് നയൻതാര സംഭാവന നൽകിയത്. നടി ഐശ്വര്യ രാജേഷും സഹായം നൽകിയിട്ടുണ്ട്.
സൂര്യ. വിജയ് സേതുപതി, രജനികാന്ത് തുടങ്ങി നിരവധി താരങ്ങളാണ് ഇതിനോടകം പണം നൽകിയിരിക്കുന്നത്. കൂടാതെ മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്കും പണം നൽകിയവരുമുണ്ട്. തമിഴിൽ വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന നിരവധി സിനിമകളുടെ ചിത്രീകരണമാണ് താൽക്കാലികമായി മുടങ്ങി കിടക്കുന്നത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
