ശനിയാഴ്ച കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാതില്‍ വച്ചുനടന്ന വിവാഹസത്ക്കാരത്തില്‍ നിരവധി സിനിമ സീരിയല്‍ താരങ്ങള്‍ പങ്കെടുത്തു

Last Updated :20 January 2024, 8:09 am IST

News Now

യുവനടനും അവതാരകനുമായ ആദില്‍ ഇബ്രാഹിം വിവാഹിതനായി. തൃശൂര്‍ സ്വദേശി നമിതയാണ് വധു. ശനിയാഴ്ച കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാതില്‍ വച്ചുനടന്ന വിവാഹസത്ക്കാരത്തില്‍ നിരവധി സിനിമ സീരിയല്‍ താരങ്ങള്‍ പങ്കെടുത്തു.

പൂക്കളും ലൈറ്റുകൊണ്ടും അലങ്കരിച്ച മനോഹര വേദിയിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പാട്ടും നൃത്തവുമായാണ് താരം കടന്നു വന്നത്. കറുത്ത സൂട്ടും കോട്ടുമായിരുന്നു ആദിലിന്റെ വേഷം. ചുവന്ന ഗൗണില്‍ അതീവ സുന്ദരിയായാണ് നമിത എത്തിയത്. 

Story image
Story image

വിവാഹവേദിയില്‍ നിറഞ്ഞു നിന്നത് താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദുമായിരുന്നു. ആദിലിന്റെ അടുത്ത സുഹൃത്താണ് പേളി. പിങ്ക് സാരിയില്‍ അതിസുന്ദരിയായാണ് താരം എത്തിയത്.

Story image
Story image

കൂടാതെ റോണി, സഞ്ജു ശിവറാം, അനുമോള്‍, ആരിഫ് എംപി, പാര്‍വതി നമ്പ്യാര്‍, ശില്‍പ ബാല, ഹേമന്ദ് മേനോള്‍, അനു മോഹന്‍, അവതാരിക അശ്വതി ശ്രീകാന്ത്, സംവിധായകരായ ജിസ് ജോയ്, സലിം അഹമ്മദ്, സംഗീത സംവിധായകന്‍ ടോണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ ആദില്‍ വിവാഹിതനായി; വധു നമിത; വിഡിയോ