കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാന്‍ ആണ് വധു. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു

Last Updated :20 January 2024, 8:05 am IST

News Now

നടന്‍ ഭഗത് മാനുവല്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാന്‍ ആണ് വധു. ഭഗത്തിന്റെ രണ്ടാം വിവാഹമാണ് ഇത്. 

ആദ്യ ഭാര്യയായ ഡാലിയയില്‍ നിന്ന് ഭഗത് വിവാഹ മോചനം നേടിയിരുന്നു. ഇരുവര്‍ക്കും ഒരു മകന്‍ ഉണ്ട്. ഇനിയുള്ള യാത്രയില്‍ തനിക്കൊപ്പം കൂട്ടുവരാന്‍ ഒരാള്‍ കൂടിയെന്ന് വ്യക്തമാക്കിയാണ് ഭഗത് വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 

വിവാഹ വിശേഷത്തിന് പിന്നാലെ പുതിയ ചിത്രവും താരം പോസ്റ്റ് ചെയ്തു. കുഞ്ഞ് മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇപ്പോള്‍ വൈറലായി മാറിക്കഴിഞ്ഞു. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Story image

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാപ്രവേശനം നടത്തുന്നത്. പിന്നീട് ഡോക്ടര്‍ ലൗ,തട്ടത്തിന്‍ മറയത്ത്,ഒരു വടക്കന്‍ സെല്‍ഫി, ആട് ഒരു ഭീകര ജീവിയാണ്, ഫുക്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ക്രാന്തി, ആട് 3 എന്നിവയാണ് ഭഗതിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ ഭഗത് മാനുവല്‍ വിവാഹിതനായി, ചിത്രങ്ങള്‍