
നടൻ ചെമ്പൻ വിനോദ് വിവാഹിതനായി; വധു മറിയം തോമസ്
ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവച്ചു
നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സോഷ്യൽ മീഡിയയിലൂടെയാണ് താരം വിവാഹവാർത്ത പുറത്തുവിട്ടത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവച്ചു.
വിവാഹവാർത്തയ്ക്ക് പിന്നാലെ സിനിമാപ്രവർത്തകരും താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ഇരുവർക്കും ആശംസകളറിയിച്ച് രംഗതെത്തിയത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ചെമ്പൻ വിനോദ് പിന്നീട് പ്രതിനായകനായും സഹനടനായും നായകനായുമൊക്കെ തിളങ്ങി. 2018ൽ ഈമയൗ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം നേടി. ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് താരത്തിന്റേ ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്



