നമ്മുടെ ജിമിക്കി കമ്മല്‍ ജിമ്മി കിമ്മല്‍ കട്ടോണ്ടുപോകും

അമേരിക്കയിലെ പ്രശസ്തനായ ഹാസ്യനടനും ടിവി അവതാരകനുമായ ജിമ്മി കിമ്മലാണ് ജിമിക്കി കമ്മലിന്റെ പുതിയ ആരാധകന്‍.

ജിമ്മി കിമ്മല്‍
Last Updated :19 January 2024, 11:58 pm IST

ലാല്‍ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന് തുടങ്ങുന്ന ഗാനം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഈ പാട്ടിനൊപ്പം ചുവടുവെച്ചാണ് മലയാളികള്‍ ഇത്തവണ ഓണമാഘോഷിച്ചത്. എന്നാല്‍ അമേരിക്കയിലും ഈ പാട്ട് വയറലായി എന്നറിയുമ്പോഴോ... അമേരിക്കയിലെ പ്രശസ്തനായ ഹാസ്യനടനും ടിവി അവതാരകനുമായ ജിമ്മി കിമ്മലാണ് ജിമിക്കി കമ്മലിന്റെ പുതിയ ആരാധകന്‍. 

Story image

ഓണം റിലീസായി കേരളത്തിലെത്തിയ വെളിപാടിന്റെ പുസ്തകം എന്ന ലാല്‍ ജോസ് ചിത്രത്തിലേതാണ് ഈ പാട്ട്. ഒറിജിനല്‍ വീഡിയോയേക്കാള്‍ പ്രശസ്തി ഇതിന്റെ അനുകരണ വീഡിയോകള്‍ക്കാണെന്നുള്ളതും ശ്രദ്ധേയമാണ്. ഓണം ആഘോഷത്തിനോട് അനുബന്ധിച്ച് ഒരു കൂട്ടം കോളജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തമാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം കയ്യടി നേടിയത്. ഇതേ വീഡിയോയാണ് ജിമ്മി കിമ്മല്‍ ട്വീറ്റ് ചെയ്തിരിക്കുന്നതും. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനാണ് ഈ പാട്ട് പാടിയിരിക്കുന്നത്. അനില്‍ പനച്ചൂരാന്റേതാണ് വരികള്‍.

Story image
Story image

ആദ്യം കേട്ടപ്പോള്‍ തന്നെ ഈ പാട്ട് തനിക്ക് ഇഷ്ടമായെന്നാണ് ജിമ്മി കിമ്മലിന്റെ ട്വീറ്റ്. എന്തുകൊണ്ടാണ് ജിമ്മി കിമ്മലിന് ഈ പാട്ട് ഇഷ്ടമായതെന്ന് ഫോളോവേഴ്‌സ് ചോദിച്ചിട്ടുണ്ട്. കിമ്മലിന്റെ ടിവി ഷോ ആയ ജിമ്മി കിമ്മല്‍ ലൈവില്‍ ഈ പാട്ട് സംപ്രേഷണം ചെയ്യുമോയെന്നും ഫോളോവേഴ്‌സ് ചോദിക്കുന്നുണ്ട്. മാത്രമല്ല, കൂള്‍ ഓസം എന്നിങ്ങനെ പോകുന്നു പാട്ടിനുള്ള പ്രതികരണങ്ങള്‍. 

എന്തായാലും ഇനി എബിസി ചാനലില്‍ ജിമ്മി കിമ്മല്‍ ലൈവ് ഷോയ്ക്കിടയില്‍ 'എന്റമ്മേടെ ജിമിക്കി കമ്മല്‍' പാട്ട് കേട്ടാല്‍ പ്രേഷകര്‍ ഞെട്ടാനൊന്നും നില്‍ക്കണ്ട. ജിമിക്കി കമ്മല്‍ അങ്ങ് അമേരിക്കയിലും വയറലാകാന്‍ പോവുകയാണ്. 

ജിമ്മി കിമ്മല്‍ ട്വീറ്റ് ചെയ്ത ജിമിക്കി കമ്മല്‍ പാട്ട്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നമ്മുടെ ജിമുക്കി കമ്മല്‍ ജിമ്മി കിമ്മല്‍ കട്ടോണ്ടുപോകും