നടി മാല പാര്‍വ്വതിയാണ് അമ്മ, നിഷ സാരംഗിന് പിന്തുണ നല്‍കിയ കാര്യം അറിയിച്ചത്. 

Last Updated :20 January 2024, 12:15 am IST

News Now

സീരിയല്‍ സംവിധായകന്‍ ഉണ്ണികൃഷ്ണനില്‍ നിന്ന് നേരിട്ട മാനസിക ശാരീരിക പീഡനങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയ സീരിയല്‍ നടി നിഷ സാരംഗിന് പിന്തുണയറിയിച്ച് താരസംഘടനയായ അമ്മ രംഗത്തെത്തി. നടി മാല പാര്‍വ്വതിയാണ് അമ്മ, നിഷ സാരംഗിന് പിന്തുണ നല്‍കിയ കാര്യം അറിയിച്ചത്. 

നിഷയെ മമ്മൂട്ടി വിളിച്ച് സംസാരിച്ചിരുന്നുവെന്നും നിഷയോട് തന്റെ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കാന്‍ പറഞ്ഞതായും മാല പാര്‍വതി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. 'ഉപ്പും മുളകും' സീരിയലിന്റെ സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഇനി താന്‍ സീരിയലില്‍ അഭിനയിക്കില്ലെന്നുമായിരുന്നു നിഷ പറഞ്ഞത്.

മാല പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നിഷയോട് വീണ്ടും സംസാരിച്ചു. AMMA സപ്പോർട്ട് അറിയിച്ചെന്നും, മമ്മൂക്ക വിളിച്ചെന്നും പറഞ്ഞു. ചാനലിൽ കോംപ്രമൈസ് ടോക്കിന് വിളിച്ചിട്ടുണ്ട്. പോകാൻ ഒരുങ്ങുകയാണെന്നും പറഞ്ഞു. നോക്കട്ടെ. അല്ലേ? നിലപാടിൽ ഉറച്ച് നിൽക്കാൻ പറഞ്ഞിട്ടുണ്ട്. സത്യത്തിന്റെ കൂട്ടായ്മയായ സോഷ്യൽ മീഡിയയ്ക്ക് ഒരു വിജയം കൂടി ആഘോഷിക്കാൻ ഇടവരട്ടെ.

നിഷ സാരംഗിനെ മമ്മൂട്ടി വിളിച്ചു: പിന്തുണയുമായി അമ്മ