നീരജിന്റെ പണിപാളിയുടെ അനാർക്കലി വേർഷൻ ഹിറ്റ്; വിഡിയോ

ഉറക്കമില്ലാതെ കിടക്കുന്ന നായകനും പാടിയുറക്കാൻ വരുന്ന യക്ഷിയുമാണ് സൈബറിടം നിറയെ

Last Updated :20 January 2024, 8:26 am IST

നടൻ നീരജ് മാധവ് പുറത്തിറക്കിയ റാപ്പ് സോങ് പണിപാളി സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. ഉറക്കമില്ലാതെ കിടക്കുന്ന നായകനും പാടിയുറക്കാൻ വരുന്ന യക്ഷിയുമാണ് സൈബറിടം നിറയെ. ട്രോളുകളായും പാട്ടായും ഡാൻസായുമെല്ലാം പണിപാളി കയ്യടിനേടുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നീരജിന്റെ പണിപാളിയുടെ അനാർക്കലി വേർഷനാണ്.

നടി അനാർക്കലി മരിക്കാരാണ് നീരജിന്റെ പാട്ട് പാടി വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ​ഗാനം തനിക്ക് വളരെ ഇഷ്ടപ്പെട്ടു എന്നു അടിക്കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ ​ഗാനം എന്റെ തലയിൽ നിന്നു പോകുന്നില്ല, ഞാൻ ഇതിന് അഡിക്റ്റായി. ഡാൻസിൽ ഞാൻ അത്ര‌ മികച്ചതല്ല അതുകൊണ്ടാണ് പാട്ടുപാടിയിട്ടത്.- അനാർക്കലി കുറിച്ചു.

സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ് വിഡിയോ. ഇതിനോടകം ഒന്നര ലക്ഷം പേരാണ് വിഡിയോ കണ്ടത്. കൂടാതെ മികച്ച കമന്റുകളും ​ഗാനത്തിന് ലഭിക്കുന്നുണ്ട്. ​ഗായകൻ ഹരിശങ്കർ, നടൻ സർജാനോ ഖാലിദും വിഡിയോയ്ക്ക് കമന്റിട്ടിട്ടുണ്ട്. ജൂൺ 28 നാണ് നീരജ് പണിപാളി വിഡിയോ യൂട്യൂബിലൂടെ പുറത്തിറക്കുന്നത്. 40 ലക്ഷത്തോളം പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നീരജിന്റെ പണിപാളിയുടെ അനാർക്കലി വേർഷൻ ഹിറ്റ്; വിഡിയോ