ജാക്കറ്റും തൊപ്പിയും അണിഞ്ഞ് കൈയിലൊരു ഹാന്‍ഡ് ബാഗുമായി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണുന്നത്

Last Updated :20 January 2024, 8:07 am IST

News Now

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് മോഹന്‍ലാല്‍. അതിനിടെ ന്യൂസിലന്‍ഡില്‍ അവധി ആഘോഷിക്കുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മോഹന്‍ലാല്‍ അവധിക്കാലചിത്രം പോസ്റ്റ് ചെയ്തത്. ജാക്കറ്റും തൊപ്പിയും അണിഞ്ഞ് കൈയിലൊരു ഹാന്‍ഡ് ബാഗുമായി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം. 

Story image

കുടുംബത്തോടൊപ്പവും ഒറ്റയ്ക്കുമെല്ലാം മോഹന്‍ലാല്‍ യാത്രകള്‍ നടത്താറുണ്ട്. ഇതിന്റെ ചിത്രങ്ങളും താരം തന്റെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ലൂസിഫറിന്റെ രണ്ടാം ഭാഗം ഉള്‍പ്പടെ നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അതിനൊപ്പം താരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും പണിപ്പുരയിലാണ്.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂസിലന്‍ഡില്‍ അവധി ആഘോഷിച്ച് മോഹന്‍ലാല്‍; ചിത്രങ്ങള്‍