പന്ന്യന്‍ രവീന്ദ്രന്റെ ഭാര്യയായി സികെ ജാനു; 'പസീന' ഒരുങ്ങുന്നു

രാജന്‍ കുടുവന്‍ സംവിധാനം ചെയ്യുന്ന പസീന എന്ന ചിത്രത്തിലാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഒന്നിക്കുന്നത്

Last Updated :20 January 2024, 8:07 am IST
Edited by :migrator

വെള്ളിത്തിരയില്‍ ദമ്പതികളാവാന്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ആദിവാസിനേതാവ് സി.കെ.ജാനുവും.  രാജന്‍ കുടുവന്‍ സംവിധാനം ചെയ്യുന്ന പസീന എന്ന ചിത്രത്തിലാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഒന്നിക്കുന്നത്. കഥകേട്ട് ഇഷ്ടംതോന്നിയാണ് നാട്ടുകാരുടെ സംരംഭത്തില്‍ അഭിനയിക്കാന്‍ സമ്മതംനല്‍കിയതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. 

ചിത്രം രാഷ്ട്രീയ ചിത്രമല്ലെന്നും സമകാലികപ്രസക്തിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിനിമയ്ക്കായി താന്‍ മുടിവെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പന്ന്യന്‍ രവീന്ദ്രന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. 'ദൈവത്തിന്റെ വാള്‍', 'ആശംസകളോടെ അന്ന' എന്നീ ചിത്രങ്ങളിലാണ് മുന്‍പ് പന്ന്യന്‍ രവീന്ദ്രന്‍ അഭിനയിച്ചിട്ടുള്ളത്. കൂടാതെ രണ്ട് ഡോക്യുമെന്ററിയിലും അഭിനയിച്ചു.

സി.കെ.ജാനുവിന് നല്ലൊരുവേഷമാണ് സിനിമയില്‍. രാജേഷ് ഹെബ്ബാര്‍, ഷോബി തിലകന്‍, കുളപ്പുള്ളി ലീല, ഉണ്ണിരാജന്‍ ചെറുവത്തൂര്‍, മട്ടന്നൂര്‍ ശിവദാസ് എന്നിവര്‍ക്കൊപ്പം 10 ട്രാന്‍സ്‌ജെന്‍ഡര്‍മാരും അഭിനയിക്കുന്നു. നവംബര്‍ 17 മുതല്‍ കാസര്‍കോട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ചിറക്കല്‍ മൂവീസാണ് നിര്‍മാണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പന്ന്യന്‍ രവീന്ദ്രന്റെ ഭാര്യയായി സി.ജെ ജാനു; 'പസീന' ഒരുങ്ങുന്നു