
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
ഷാരൂഖ് ഖാന് പ്രധാന വേഷത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു സീറോ. എന്നാല് ചിത്രം തിയേറ്ററില് പ്രതീക്ഷിച്ച അത്ര വിജയം കണ്ടിരുന്നില്ല. ഇതിന്റെ പരാജയത്തിന് ശേഷം ഇനി അടുത്തൊന്നും അഭിനിയിക്കുന്നില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് കിങ് ഖാന്. സീറോയുടെ പരാജയം മനസിനെ ഉലച്ചതിനാല് പുതിയ സിനിമ ചെയ്യാനുള്ള ആവേശം നഷ്ടപ്പെട്ടിരിക്കുകയാണെന്നും താരം വെളിപ്പെടുത്തി.
'ഒരു സിനിമയ്ക്കു ശേഷം സാധാരണ രണ്ടു-മൂന്നു മാസങ്ങള്ക്കുള്ളില് അടുത്ത പ്രൊജക്റ്റ് തുടങ്ങാറുണ്ട്. എന്നാല് ഇത്തവണ സിനിമ ചെയ്യാന് തോന്നുന്നില്ല. അതിനു പകരം, ധാരാളം സിനിമകള് കാണാനും വായിക്കാനും കഥകള് കേള്ക്കാനും കൂടുതല് സമയം ചെലവഴിക്കാനാണ് തീരുമാനം. എന്റെ കുട്ടികളുടെ കോളേജ് പഠനം ഏകദേശം തീരാറായിരിക്കുന്നു. സുഹാന കോളേജിലാണ്. ആര്യന് ഇനി ഒരു വര്ഷം കൂടിയുണ്ട്. കുടുംബത്തിനൊപ്പവും കുറച്ചു സമയം ചെലവഴിക്കണം,'- ഷാരൂഖ് അഭിമുഖത്തില് പറഞ്ഞു.
അടുത്ത പ്രൊജക്ട് ജൂണില് തുടങ്ങുമെന്നായിരുന്നു താരം നേരത്തെ പറഞ്ഞിരുന്നത്. എന്നാല്, അത് ഉണ്ടായേക്കില്ലെന്ന് ഷാരൂഖ് വ്യക്തമാക്കി. 'മനസു കൊണ്ട് ഒരു സിനിമ ചെയ്യാന് തോന്നുമ്പോഴേ ഇനി സിനിമ ചെയ്യുന്നുള്ളൂ. സാധാരണ അങ്ങനെ തോന്നുമ്പോഴാണ് സിനിമ ചെയ്യാറുള്ളത്. ഇത്തവണ അങ്ങനെ സിനിമ ചെയ്യാന് തോന്നുന്നില്ല,' ഷാരൂഖ് വ്യക്തമാക്കി.
ഷാരൂഖ് ഖാന്റെ വമ്പന് പ്രൊജക്ടുകളില് ഒന്നായിരുന്നു സീറോ. കുള്ളനായാണ് താരം ചിത്രത്തില് പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ ബജറ്റ് 200 കോടിയായിരുന്നു. എന്നാല് 186 കോടി മാത്രമാണ് ബോക്സോഫീസില് നിന്നും ചിത്രം നേടിയത്. ആനന്ദ് എല് റായ് സംവിധാനം ചെയ്ത ചിത്രത്തില് ഷാരൂഖിനൊപ്പം അനുഷ്ക ശര്മയും കത്രീന കെയ്ഫുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. വന്താരനിര ഉണ്ടായിട്ടും ചിത്രം പരാജയപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

