താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ പ്രതീക്ഷിക്കാമെന്നാണ് പാര്‍വതി പറയുന്നത്

Last Updated :20 January 2024, 8:01 am IST

News Now

കൊച്ചി; നടി പാര്‍വതി തിരുവോത്ത് സംവിധായക വേഷം അണിയുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ തന്റെ ചിത്രത്തിലെ നായകനാരായിരിക്കും എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പാര്‍വതി. സ്വകാര്യ എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. 

നടന്‍ ആസിഫ് അലിയെ നായകനാക്കി അവതരിപ്പിക്കാനാണ് തനിക്ക് ഇഷ്ടം എന്നാണ് പാര്‍വതി പറയുന്നത്. ഡയറക്ടറോട് ചേര്‍ന്ന് വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന നടനാണ് ആസിഫ്. ഉയരേയില്‍ താന്‍ അത് കണ്ടതാണ് എന്നും പാര്‍വതി വ്യക്തമാക്കി. 

നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നവരുടെ പട്ടികയില്‍ ഒരുപാട് നടിമാരുണ്ട്. എങ്കിലും ദര്‍ശന രാജേന്ദ്രന്‍, നിമിഷയുമായിരിക്കും തന്റെ ചിത്രത്തിലെ നായിക വേഷത്തില്‍ എത്തുകയെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ദര്‍ശന മികച്ച അഭിനയത്രിയാണ്. എനിക്ക് ആവശ്യമുള്ളത് അവരിലുണ്ടെന്നും പാര്‍വതി.

താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ പ്രതീക്ഷിക്കാമെന്നാണ് പാര്‍വതി പറയുന്നത്. താനും റിമാ കല്ലിങ്കല്‍ അത്തരമൊരു ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍വതി സംവിധായികയായാല്‍ നായകന്‍ ആരാകും? തുറന്നു പറഞ്ഞ് താരം