മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നു. അതിനാൽ രണ്ട് ദിവസം മുൻപാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തുന്നത്

Last Updated :20 January 2024, 8:28 am IST

News Now

മുംബൈ; പ്രമുഖ ഹിന്ദി സീരിയൽ താരം സമീര്‍ ശര്‍മ്മ തൂങ്ങി മരിച്ച നിലയിൽ. ഇന്നലെ രാത്രിയോടെയാണ് മുംബൈ മലാഡിലെ അപ്പാര്‍ട്ട്മെന്‍റിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.  കിച്ചൻ സീലിങ്ങിൽ തൂങ്ങിയ നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.  44 വയസായിരുന്നു.

മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നു. അതിനാൽ രണ്ട് ദിവസം മുൻപാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തുന്നത്. അടുത്തിടെയാണ് ഈ അപ്പാര്‍ട്ട്മെന്‍റ് നടന്‍ വാടകയ്ക്ക് എടുത്തത്.  അപ്പാര്‍ട്ട്മെന്‍റിലെ കാവല്‍ക്കാരനാണ് ആദ്യം മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.

നിലവില്‍ യെ റിഷ്ദ ഹെ പ്യാര്‍ കാ എന്ന പരമ്പരയില്‍ അഭിനയിച്ചുവരുകയായിരുന്നു സമീര്‍. ഇതില്‍ അച്ഛന്‍ വേഷമാണ് നടന്. കഹാനി ഖര്‍ ഖര്‍ കീ, ക്യൂ കീ സ്ലാസ് ബീ, കബി ബഹു ദീ എന്നീ സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ ഇദ്ദേഹം ചെയ്തിട്ടുണ്ട്. കൂടാതെ ഇംതിയാസ് അലി സംവിധാനം ചെയ്ത തമാശയിൽ ചെറിയ റോളിൽ എത്തിയിരുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം സഹതാരങ്ങളേയും ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രമുഖ സീരിയൽ താരം സമീര്‍ ശര്‍മ്മ തൂങ്ങി മരിച്ച നിലയിൽ