ഡിജിപിയുടെ അനുമതിക്കായി ഫയൽ കൈമാറി
News Now
തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

കോഴിക്കോട്: കാരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ വൻതോതിൽ ഡിജിറ്റൽ കൃത്രിമം നടത്തി സെർവർ ഹാക്ക് ചെയ്തതിലും അനധികൃതമായി വ്യാജ അംഗങ്ങളെ തിരുകിക്കയറ്റിയതിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ ശുപാർശ. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബാങ്കിന്റെ ഐടി സെർവറുകളിൽ ഗുരുതര സുരക്ഷാവീഴ്ചയും ക്രമക്കേടുകളും സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. പ്രത്യേക സംഘത്തെ രൂപീകരിക്കുന്നതിനുള്ള ശുപാർശ ഫയൽ അന്തിമ അനുമതിക്കായി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.
ക്രൈംബ്രാഞ്ച് കണ്ടെത്തലുകൾക്ക് പിന്നാലെ ബാങ്കിലെ മുൻ ഉന്നതർക്കെതിരെ മുക്കം പൊലീസ് ക്രിമിനൽ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ബാങ്ക് മുൻ ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ, മുൻ ജനറൽ മാനേജർ സി. അബ്ദുൽ മുജീബ്, മുൻ ഐടി മേധാവി ബഷീർ അലി, ഇന്റേണൽ ഓഡിറ്റർ ആസിഫ് ഹുസൈൻ, ബാങ്കിന്റെ സാങ്കേതിക പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന കോഴിക്കോട്ടെ സ്വകാര്യ ഐടി സർവീസ് സ്ഥാപനത്തിലെ ജീവനക്കാർ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.
ബാങ്ക് ജീവനക്കാരുടെ ലോഗിൻ വിവരങ്ങളും പാസ്വേഡുകളും ദുരുപയോഗം ചെയ്താണ് അനധികൃത വ്യക്തികൾ കേന്ദ്ര സെർവറിലേക്ക് പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിന്റെ സാങ്കേതിക സംവിധാനങ്ങൾ കൈകാര്യം ചെയ്തിരുന്ന മൂന്നാം കക്ഷി ഐടി സ്ഥാപനം വഴിയാണ് ബാങ്കിന്റെ ഡാറ്റാബേസിൽ വ്യാജ വോട്ടർമാരെയും വ്യാജ അംഗത്വങ്ങളെയും തിരുകിക്കയറ്റിയത്.
ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദമാണ് വൻ ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. വർഷങ്ങളായി കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ നിയന്ത്രണത്തിലുള്ള ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തോടെയാണ് വിവാദങ്ങൾക്ക് തുടക്കം. വോട്ടർമാരുടെ എണ്ണം കൃത്രിമമായി പെരുപ്പിച്ച് ബാങ്ക് പിടിച്ചെടുക്കാൻ മുൻ ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഗൂഢാലോചന നടത്തിയെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. തുടർന്ന് ബാങ്കിന്റെ നെല്ലിക്കാപ്പറമ്പ് ശാഖയിൽ ബാങ്കിംഗ് സമയം കഴിഞ്ഞ് അർദ്ധരാത്രിയിൽ 829 'എ' ക്ലാസ് അംഗത്വ അപേക്ഷകൾ സെർവറിലൂടെ തിരക്കിട്ട് പ്രോസസ് ചെയ്തതിന്റെ ആഭ്യന്തര രേഖകൾ ചോർന്നതോടെയാണ് ക്രമക്കേടുകൾ പുറത്തുവന്നത്.
Summary
Following findings by the Kozhikode District Crime Branch confirming massive digital manipulation, server hacking, and fraudulent addition of fake voters at the Karassery Service Co-operative Bank, authorities have formally recommended the formation of a Special Investigation Team (SIT) to the DGP, while several former top officials and IT vendors face criminal charges.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

വിധവ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെന്ന് പരാതി; സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്; അടിയന്തരാവസ്ഥയെന്ന് പിണറായി വിജയൻ; എഎഫ്എ കരാർ വ്യാജമെന്ന് എഫ്ഐആർ
