അടുത്തിടെ ഇറങ്ങാനിരിക്കുന്ന ദീപിക ചിത്രം തന്നെയായിരിക്കും താരം ആദ്യമായി നിര്‍മ്മിക്കുകയെന്നും വാര്‍ത്തകളുണ്ട്. 

Last Updated :20 January 2024, 12:12 am IST

News Now

ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മ്മയ്ക്കും പ്രിയങ്ക ചോപ്രയ്ക്കും പിന്നാലെ ദീപിക പദുക്കോണും സിനിമ നിര്‍മാണത്തിലേക്ക് കടക്കുന്നു. സ്വന്തം പ്രൊഡക്ഷന്‍ കമ്പനിക്കായുള്ള ഒരുക്കങ്ങളിലാണ് താരമെന്നും ഇടന്‍ തന്നെ ദീപിക നിര്‍മാണ രംഗത്തേക്ക് എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ അടുത്തിടെ ഇറങ്ങാനിരിക്കുന്ന ദീപിക ചിത്രം തന്നെയായിരിക്കും താരം ആദ്യമായി നിര്‍മ്മിക്കുകയെന്നും വാര്‍ത്തകളുണ്ട്. 

മുന്‍പ് 2015ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ താരം തന്റെ നിര്‍മാണ സ്വപ്‌നങ്ങളെകുറിച്ച് സംസാരിച്ചിരുന്നു. തനിക്ക് നിര്‍മാണത്തിലേക്ക് കടക്കാന്‍ താത്പര്യമുണ്ടെന്നും പണം സമ്പാദിക്കാനല്ല താന്‍ നിര്‍മാണരംഗത്തേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു അന്ന് താരം പറഞ്ഞിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രിയങ്കയ്ക്കും അനുഷ്‌കയ്ക്കും പിന്നാലെ ഇനി ദീപികയും