
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബിജു മേനോന്‍ ടൈറ്റിൽ കഥാപാത്രമായി പുതിയ ചിത്രമെത്തുന്നു. 'മാട്ടി' എന്നാണ് ചിത്രത്തിന്റെ പേര്. ഡോമിന്‍ ഡിസില്‍വയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഡോമിന്റേതാണ്. നേരത്തേ നീരജ് മാധവിനെ നായകനാക്കി 'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രം ഡോമിന്‍ ഒരുക്കിയിരുന്നു.
സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം പവി കെ പവന്‍. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍. സംഗീതം ജേക്സ് ബിജോയ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ബിജു മേനോൻ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റ പൂർണ രൂപം
'പൈപ്പിൻ ചുവട്ടിലെ പ്രണയം' എന്ന സിനിമയുടെ സംവിധായകൻ Domin D'Silvaുടെ രണ്ടാമത്തെ സിനിമയിൽ 'മാട്ടി' എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുകയാണ്. എന്നും എപ്പോഴും കൂടെ നിൽക്കുന്ന നിങ്ങളിലേക്ക് ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ എത്തിക്കുന്നു...ഒത്തിരി സ്നേഹത്തോടെ!!

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


