
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

മുംബൈ: ബോളിവുഡ് നടന് അജാസ് ഖാന് അറസ്റ്റില്. ഫെയ്സ്ബുക്ക് ലൈവിനിടെ വര്ഗീയത പരത്തുന്ന തരത്തില് സംസാരിച്ചതിന് മുംബൈ സൈബര് പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവില് സംസാരിക്കുന്നതിനിടയിലാണ് രാജ്യത്തെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില് സര്ക്കാരിനെതിരെയും വര്ഗീയവിഷം പരത്തുന്ന തരത്തില് സംസാരിച്ചത്. ഇതിനെത്തുടര്ന്ന് സോഷ്യല്മീഡിയയില് നിരവധി പേര് നടനെതിരെ പരാതികളുന്നയിച്ചിരുന്നു. ഇതേതുടര്ന്നാണ് അറസ്റ്റ്.
മുമ്പും സമാനമായ രീതിയില് പോസറ്റിട്ടതിനെ മുന്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുജനങ്ങള്ക്കിടയില് വര്ഗീയ സ്പര്ധയുണ്ടാക്കുന്നതും വ്യത്യസ്ത മതങ്ങളിലെ ജനവിഭാഗങ്ങള് തമ്മില് ശത്രുത വളര്ത്തുന്ന തരത്തിലുള്ള വീഡിയോകളാണ് അജാസ് ഖാന് പോസ്റ്റ് ചെയ്തതെന്നും പോലീസ് പറയുന്നു.
വിഷയത്തില് അന്വേഷണം പുരോഗമിക്കുകയാണ്. ഐ പി സി 153 എ തുടങ്ങിയ വകുപ്പുകളിലായാണ് കേസ് റജിസ്റ്റര് ചെയ്തിരിക്കുന്നത്.2018 ഒക്ടോബറില് മയക്കുമരുന്ന് കൈവശം വച്ചതിന്റെ പേരില് മുംബൈയിലെ ഒരു ഹോട്ടലില് വച്ച് നടനെ പോലീസ് പിടികൂടിയിരുന്നു. 2016ല് ബ്യൂട്ടി പാര്ലറില് ജോലി ചെയ്യുന്ന യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങളും നഗ്നഫോട്ടോകളും അയച്ചതിന്റെ പേരിലും നടന് അറസ്റ്റിലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

