
ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ഓംപ്രകാശ് അന്തരിച്ചു
ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ മുത്തച്ഛന്‍ കൂടിയായ ഓംപ്രകാശ് ബുധനാഴ്ച രാവിലെയാണ് മരിച്ചത്
മുംബൈ; പ്രമുള ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ജെ ഓംപ്രകാശ് അന്തരിച്ചു. 93 വയസായിരുന്നു. ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ മുത്തച്ഛന്‍ കൂടിയായ ഓംപ്രകാശ് ബുധനാഴ്ച രാവിലെയാണ് മരിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളെതുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു.
നടന്‍ ദീപക് പരാഷറാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. അമിതാഭ് ബച്ചന്‍ ഉള്‍പ്പടെ ബോളിവുഡിലെ നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
ഹൃത്വിക് റോഷന്റെ അമ്മ പിങ്കി റോഷനാണ് ഓംപ്രകാശിന്റെ മകള്‍. ഹൃത്വിക്കിന്റെ പുതിയ ചിത്രം സൂപ്പര്‍ 30 റിലീസായതിന് പിന്നാലെ നാനയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. എന്റെ സൂപ്പര്‍ ടീച്ചറാണ് നാന എന്നാണ് താരം കുറിച്ചത്.
ആപ് കി കസം, ആഖിര്‍ ക്യോന്‍, അര്‍പന്‍, അപ്‌ന ബനാ ലോ എന്നിവയാണ് ഓം പ്രകാശ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ആയ സാവന്‍ ജൂം കെ, ആയീ മിലന്‍ കി ബേല തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
