മണിരത്‌നത്തിന്റെ സ്വപ്‌നപദ്ധതിയില്‍ നയന്‍താരയും...!!

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആരാധമാക്കിയുള്ള പൊന്നിയില്‍ സെല്‍വന്‍ ഒരു ബിഗ് ബജറ്റ് ചിത്രം ആയിരിക്കും.

Last Updated :20 January 2024, 7:58 am IST

മണിരത്‌നത്തിന്റെ സ്വപ്‌നപദ്ധതിയാണ് പൊന്നിയില്‍ സെല്‍വന്‍ എന്ന ചിത്രം. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്‌നം തുടങ്ങിവെച്ചെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഈ പ്രൊജക്ട് നീണ്ടുപോവുകയായിരുന്നു. ഇപ്പോള്‍ ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഒരു പ്രധാനവേഷത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും അഭിനയിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. 

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആരാധമാക്കിയുള്ള പൊന്നിയില്‍ സെല്‍വന്‍ ഒരു ബിഗ് ബജറ്റ് ചിത്രം ആയിരിക്കും. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. 

Story image

അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, കാര്‍ത്തി, വിക്രം, ജയം രവി, കീര്‍ത്തി സുരേഷ്, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ നയന്‍താര കൂടി അഭിനയിക്കുന്നു എന്നത് പ്രേക്ഷകര്‍ക്ക് ഏറെ സ്‌നതോഷം നല്‍കുന്ന വാര്‍ത്തയാണ്.  

പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി 1958ല്‍ എജിആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിച്ചു. 2015ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ ചിത്രം പൊന്നിയിന്‍ ശെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

മണിരത്‌നത്തിന്റെ സ്വപ്‌നപദ്ധതിയില്‍ നയന്‍താരയും...!!