വിജയ് സേതുപതിയും അരവിന്ദ് സ്വാമിയുമൊക്കെ ഭാഗമാകുന്ന ചിത്രത്തില്‍ ഫഹദ് ഒരു സുപ്രധാന കഥാപാത്രമായി എത്തുമെന്നായിരുന്നു മുമ്പ് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍

Last Updated :20 January 2024, 12:09 am IST

News Now

ബോളിവുഡിലെയും തമിഴിലെയും പ്രമുഖ താരങ്ങളെ അണിനിരത്തി തമിഴില്‍ മണിരത്‌നം ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഫഹദ് ഭാഗമായിരിക്കുല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഡേറ്റില്‍ വന്ന അനിശ്ചിതത്വം കാരണം ഫഹദ് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നാണ് അറിയുന്നത്. എന്നാല്‍ ചിത്രത്തിന്‍ നിന്നുള്ള ഫഹദിന്റെ പിന്മാറ്റത്തെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. 

വിജയ് സേതുപതിയും അരവിന്ദ് സ്വാമിയുമൊക്കെ ഭാഗമാകുന്ന ചിത്രത്തില്‍ ഫഹദ് ഒരു സുപ്രധാന കഥാപാത്രമായി എത്തുമെന്നായിരുന്നു മുമ്പ് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കുപുറമേ ചിമ്പു, ജ്യോതിക, അതിഥി റാവു ഹൈദാരി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണെന്നാണ് കോളിവുഡ് റിപ്പോര്‍ട്ടുകള്‍. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നതും മണിരത്‌നം തന്നെയാണ്. എ ആര്‍ റഹ്മാന്‍ പശ്ചാതല സംഗീതവും പാട്ടുകളും ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സന്തോഷ് ശിവനാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണിരത്‌നം ചിത്രം ഫഹദ് വേണ്ടെന്നുവയ്ക്കാന്‍ കാരണമിതാണ്?