
News Now
എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കേരളത്തിന്റെ അഭിമാനമായ ഫുട്ബോള്‍ താരം വി.പി. സത്യന്റെ ജീവിതം അഭ്രപാളിയില്‍ അനശ്വരമാക്കി മികച്ച കയ്യടി നേടിയ നടനാണ് ജയസൂര്യ. ക്യാപ്റ്റന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും താരം നേടി. വീണ്ടും സത്യനാവാന്‍ ഒരുങ്ങുകയാണ് താരം. ഇത്തവണ മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടനായ സത്യനായാണ് താരം എത്തുന്നത്.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സത്യന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. മഹാനടന്റെ ജീവിതം സിനിമയാക്കാനുള്ള അവകാശം വിജയ് ബാബു സ്വന്തമാക്കിയതായി സത്യന്റെ മകന് സതീഷ് സത്യന് പറഞ്ഞു. ജയസൂര്യ അല്ലാതെ മറ്റാരെല്ലാം സിനിമയുടെ ഭാഗമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. വലിയ ക്യാന്‍വാസിലായിരിക്കും ചിത്രം നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
1952ല്‍ പുറത്തിറങ്ങിയ ആത്മസഖിയാണ് സത്യന്റെ ആദ്യ ചിത്രം. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ മികച്ച നടനുള്ള പുരസ്കാരം സത്യന്റെ പേരിലാണ്. ദേശിയ പുരസ്കാരം അടക്കം നിരവധി അവാര്‍ഡുകള്‍ അദ്ദേഹം നേടി. 1971 ല്‍ രക്താര്‍ബുദം ബാധിച്ചാണ് അദ്ദേഹം മരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ
